Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 2:36 pm

Menu

Published on June 29, 2017 at 4:01 pm

കയ്യില്‍ പണം നില്‍ക്കുന്നില്ലെന്ന തോന്നലുണ്ടോ? വരവില്‍ കവിഞ്ഞ ചെലവിന് ഇതാ പരിഹാരം

income-and-expenditure-mismatch-and-remedy-in-astrology

ജോലി ചെയ്ത് അത്യാവശ്യം വരുമാനമൊക്കെ ഉണ്ടായാലും ആവശ്യത്തിന് പണം ഉണ്ടാകുന്നില്ലെന്ന അവസ്ഥ നിങ്ങള്‍ക്കുമുണ്ടോ. ഓട്ട കൈ ആണെന്ന് ഈ അവസ്ഥയെ പഴമക്കാര്‍ പറയാറുണ്ട്.

എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ചെലവ് ചുരുക്കി ജീവിക്കാന്‍ കഴിയാത്തത് മാത്രമാണോ കാരണം? അല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. സാമ്പത്തിക നിലയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ജീവിക്കാന്‍ ശ്രദ്ധിച്ചാല്‍ ഇതിന് പരിഹാരമാകും.

വീടും കിണറും ഒക്കെ നിര്‍മ്മിക്കാന്‍ സ്ഥാനമുള്ളതു പോലെ തന്നെ, വീട്ടില്‍ സമ്പത്തും പണവും സൂക്ഷിക്കുന്നതിനും പ്രത്യേക സ്ഥാനമുണ്ട്.

ഇത്തരത്തില്‍ അനാവശ്യമായ പണച്ചെലവ് ഉണ്ടാകുന്നു എന്ന തോന്നലുണ്ടെങ്കില്‍ വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയ്ക്കു കട്ടിയുള്ള, ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുക. ഈ ഭാഗത്തു വെളിച്ചം കിട്ടത്തക്ക രീതിയില്‍ രാത്രി മുഴുവന്‍ ഒരു ബള്‍ബ് പ്രകാശിപ്പിക്കാനും ശ്രദ്ധിക്കുക. ഇപ്രകാരം ചെയ്യുന്നത് ധനവരവിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

ഇനി പണം സൂക്ഷിക്കുന്ന അലമാരയോ ഷെല്‍ഫോ പ്രതിഫലിപ്പിക്കത്തക്ക രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. ഇത് സമ്പത്ത് ഇരട്ടിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പണം തെക്ക്, പടിഞ്ഞാറ് ദിക്കുകളിലുള്ള മുറികളില്‍ സൂക്ഷിക്കുന്നതാണ് ഉതത്മം. അല്ലാത്ത പക്ഷം അനാവശ്യ ചെലവുകള്‍ ആയിരിക്കും ഫലം. പണം സൂക്ഷിക്കുന്ന അലമാര കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വേണം വയ്‌ക്കേണ്ടത്.

തെക്ക് പടിഞ്ഞാറെ മൂല പണം സൂക്ഷിക്കാന്‍ ഉത്തമമാണ്. തെക്കു കിഴക്കേ മുറിയില്‍ ആണ് പണം സൂക്ഷിക്കുന്നത് എങ്കില്‍ മോഷണം, അനാവശ്യ ചെലവുകള്‍ എന്നിവയ്ക്ക് കാരണമാവും. വടക്കു കിഴക്ക് മുറിയിലാണെങ്കില്‍ ദാരിദ്ര്യവും കടക്കെണിയുമാണ് ഉണ്ടാകുമെന്നു പറയപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News