Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:49 am

Menu

Published on December 13, 2013 at 3:46 pm

സീമാസ് ഷോറൂമുകളില്‍ വ്യാപക റെയ്ഡ്;വന്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി

income-tax-raid-in-seemas-textiles

പെരുമ്പാവൂര്‍: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സീമാസില്‍ ആദായ നികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയതില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി.സീമാസിന്റെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലും കോര്‍പ്പറേറ്റ് ഓഫീസിലുമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.പെരുമ്പാവൂരിലെ കോര്‍പ്പറേറ്റ് ഓഫീസിലും ഉടമകളുടെ അഞ്ച് വീടുകളിലും സംസ്ഥാനത്തുടനീളമുള്ള പതിനേഴ് സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന നടത്തിയതില്‍ വന്‍ സാമ്പത്തിക വെട്ടിപ്പ് കണ്ടെത്തിയതായി അന്വോഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.ജീവനക്കാരുടെ പേരില്‍ മാത്രം നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി പണം നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കര്യത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി ഒത്തു നോക്കിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.കൂടാതെ രേഖകളില്ലാതെ നികുതി വെട്ടിച്ചതായും തുണിത്തരങ്ങള്‍ വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.നികുതി വകുപ്പിന് പുറമെയുള്ള വെട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ അതതു വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വെട്ടിപ്പുനടത്തിയ ആകെ തുക അടുത്ത ദിവസം വെളിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.വെട്ടിപ്പു നടത്തിയ ആകെ തുക വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News