Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡീസല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കണമെന്ന് കിരീട് പരീഖ് കമ്മറ്റി ശുപാര്‍ശ ചെയ്തു. മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപയും പാചകവാതകം സിലിണ്ടറിന് 100 രൂപയും വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ മാസംതോറും ഡീസല്‍ വിലയില്‍ ഒരു രൂപ വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. വിപണി വിലയ്ക്കു തല്യമാകുന്ന സാഹചര്യത്തിൽ മാത്രം ഈ വര്‍ധന നിര്‍ത്തിയാല്‍ മതിയെന്നാണ് കമ്മീഷന്റെ നിലപാട്. രൂപയുടെ മൂല്യം ഇടിഞ്ഞതും രാജ്യാന്തതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയർന്നതുമാണ് ഇതിനു കാരണം. ലിറ്ററിന് 12 രൂപയോളം നഷ്ടത്തിലാണ് ഡീസല്‍ ഇപ്പോൾ വില്‍ക്കുന്നത്.
Leave a Reply