Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്യം ഇന്ന് അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമായിഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായമായതിന്റെ ഓര്‍മ്മക്കായാണ് എല്ലാ വര്‍ഷവും ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നായിരുന്നു. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളില്‍ ഒന്നാണ് ജനുവരി 26. ഈ ദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാവര്‍ഷവും വര്‍ണ്ണ ശബളമായ ഘോഷയാത്ര തലസ്ഥാനമായ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്നു. 1947 മുതല്‍ 1950 വരെയുള്ള കൈമാറ്റ കാലയളവില്‍ ജോര്‍ജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍. ആ കാലഘട്ടത്തിലെ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി ആയിരുന്നു.
1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രയായെങ്കിലും ഇന്ത്യയെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്.1949 നവംബര്‍ 26 ന് ഭരണഘടനാ നിര്‍മ്മാണ സമിതി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26 ന് അത് പ്രാബല്യത്തില്‍ വരികയും ചെയ്തു.രാഷ്ട്ര ഭരണത്തിന്റെ അടിസ്ഥാന നിയമങ്ങളുടെ സംഹിതയാണ് ഭരണഘടന. പൌരന്‍, ഭരണസംവിധാനം, ഭരണകൂടത്തിന്റെ അധികാരങ്ങള്‍, ചുമതലകള്‍, പൗരന്‍മാരുടെ കടമകള്‍, അവകാശങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് ഭരണഘടന നിര്‍വചിക്കുകയും വിവരിക്കുകയും ചെയ്യുന്നു.
ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിര്‍ത്താന്‍ എല്ലാ വര്‍ഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വന്‍ സൈനിക പരേഡുകളും സാംസ്‌കാരിക പരിപാടികളും നടത്തപ്പെടുന്നു. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണ ശബളമായ ഘോഷയാത്രയില്‍ ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികര്‍ അവരുടെ മുഴുവന്‍ ഔദ്യോഗിക വേഷത്തില്‍ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കും.
പരേഡില്‍ നിരവധി പ്ലോട്ടുകളും നൃത്തങ്ങളും മറ്റും ഉണ്ടാകും. സംസ്ഥാന ഗവര്‍ണ്ണര്‍മാരാണ് പതാക ഉയര്‍ത്തുന്നത്. ഗവര്‍ണ്ണര്‍ക്ക് അസുഖം തുടങ്ങിയ അവസ്ഥകളുണ്ടെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിയാകും പതാക ഉയര്‍ത്തുക. ജനുവരി 26 തിരഞ്ഞെടുക്കാന്‍ മറ്റൊരു ചരിത്ര പരമായ കാരണം കൂടി ഉണ്ടായിരുന്നു. 1929ഡിസംബര്‍ 31രാത്രി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, ജനുവരി 26 പുതിയ സ്വതന്ത്ര രാജ്യത്തിന്റെ റിപ്പബ്ലിക് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി കൂടിയാണ് ജനുവരി 26 തിരഞ്ഞെടുത്തത്.

രാജ്യതലസ്ഥാനത്തോട് കിടപിടിക്കില്ലെങ്കിലും സംസ്ഥാന തലസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ കൊണ്ടാറുണ്ട്. 1935 – ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്റ്റും 1946 – ലെ ക്യാബിനറ്റ് മിഷന്‍ പ്ലാനും അനുസരിച്ച് സ്ഥാപിതമായ ഭരണഘടനാ നിര്‍മ്മാണ സമിതിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുകയും പിന്നീട് അത് അംഗീകരിക്കുകയും ചെയ്തത്.1949 നവംബര്‍ 26 -ന് ഭരണഘടനാ നിര്‍മ്മാണ സമിതി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26 ന് അത് പ്രാബല്യത്തില്‍ വന്നു.
ആദ്യ റിപബ്ലിക് ദിനം ആഘോഷിച്ചത് ഇന്നത്തെ നാഷണല്‍ സ്റ്റേഡിയം ആയി മാറിയ അന്നത്തെ ഇര്‍വിന്‍ സ്റ്റേഡിയത്തിലായിരുന്നു. പണ്ട് പട്ടാളക്കാരുടെ പ്രകടനങ്ങള്‍ അല്ലാതെ ഇന്നത്തെ പോലെ മറ്റൊരു ആഘോഷചടങ്ങുകളും ആദ്യ റിപബ്ലിക് ദിനത്തില്‍ ഉണ്ടായിരുന്നില്ല. ആദ്യത്തെ റിപബ്ലിക് ദിനത്തില്‍ വിശിഷ്ട അതിഥിയായി ഇന്ത്യ ക്ഷണിച്ചത് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ആയ സുകേര്‍ണോയെയായിരുന്നു.4 തലയുള്ള സിംഹവും, അശോകസ്തൂപവും ദര്‍ബാര്‍ഹാളില്‍ സ്ഥാപിച്ചത് ആദ്യ റിപബ്ലിക് ദിനത്തില്‍ ആയിരുന്നു.
റിപബ്ലിക് ആയി 68 വര്‍ഷം പിന്നിടുമ്പോള്‍ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ് . ചിദ്ര ശക്തികള്‍ നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെ കടക്കല്‍ കത്തി വെക്കാന്‍ കൊണ്ട് ശ്രമിക്കുമ്പോഴും ഒരു പര്ധി വരെ അവയെ തടുക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ഓരോ വര്‍ഷവും റിപബ്ലിക് ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നത് ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണമാണ്.
വളരെ സന്തോഷവും തൻറെ രാജ്യത്തെ ഓർത്ത് അഭിമാനവും തോന്നുന്ന നിമിഷങ്ങൾ.