Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 278 റണ്‍സ് ജയം. അവസാന ഇന്നിങ്സില്‍ 413 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ലങ്ക 134 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ പരമ്പര 1^1ന് സമനിലയിലായി. ദിമുത് കരുണരത്നെ (46) മാത്രമാണ് ലങ്കൻ നിരയിൽ അൽപമെങ്കിലും പിടിച്ചു നിന്നത്. അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ആർ.അശ്വിനും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അമിത് മിശ്രയുമാണ് ശ്രീലങ്കയെ തകർത്തത്. ലങ്കയുടെ അഞ്ച് ബാറ്റ്സ്‌മാന്മാർ രണ്ടക്കം കാണാതെ പുറത്തായത്. 413 റണ്ണിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയ്ക്ക് 72 റണ്ണെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. അഞ്ചാം ദിനത്തിൽ വേണ്ടത് 341 റൺസ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ ലങ്കന്‍ നിരയെ അശ്വിന്‍ തരിപ്പണമാക്കുകയായിരുന്നു. കുമാര്‍ സംഗക്കാര (18), സില്‍വ(1), കരണരത്‌ന (46), ആഞ്ചലോ മാത്യൂസ് (23), ചന്‍ഡിമല്‍ (15), തിരുമാനെ (11), മുബാറക് (0), പ്രസാദ് (0), ഹെറാത്ത് (4), കുശാല്‍ (5), ചമീര (7) എന്നിവരാണ് ലങ്കയുടെ മറ്റ് സ്‌കോറര്‍മാര്‍. ആദ്യ മൽസരത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഏറെ നിർണായകമായിരുന്നു ഈ മൽസരം. പരമ്പരയിലെ മൂന്നാം മൽസരം 28 ന് തുടങ്ങും.
Leave a Reply