Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:21 am

Menu

Published on November 5, 2013 at 10:31 am

മംഗള്‍യാന്‍ ഇന്ന്‌ ചൊവ്വയിലേക്ക്‌

india-blazes-a-trail-with-mars-mission

ചെന്നൈ:ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യമായ മംഗള്‍യാന്‍(മാര്‍സ്‌ ഓര്‍ബിറ്റര്‍ മിഷന്‍) ഇന്നു വിക്ഷേപിക്കും.ചൊവ്വാഴ്ച ഉച്ചക്ക് 2.38ന് ഇന്ത്യയുടെ ആദ്യ ചൊവ്വാ ഉപഗ്രഹം പി.എസ്.എല്‍.വി റോക്കറ്റില്‍ ചുവന്ന ഗ്രഹം ലക്ഷ്യമാക്കി കുതിക്കും.ഞായറാഴ്ച ആരംഭിച്ച കൗണ്ട്ഡൗണ്‍ സുഗമമായി മുന്നോട്ട് പോകുന്നതായും റോക്കറ്റിന്‍െറ നാലാംഘട്ടത്തില്‍ ഇന്ധനം നിറക്കുന്ന ജോലികള്‍ പൂര്‍ത്തിയായതായും ഐ.എസ്.ആര്‍.ഒ അറിയിച്ചു.കാലവസ്ഥ അനുയോജ്യമാണെന്നും കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിന്‍െറ സഹായത്തോടെ തയാറാക്കിയ റിപ്പോര്‍ട്ടില്‍ മഴക്ക് സാധ്യത കുറവാണെന്നും തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
1,350 കിലോഗ്രാം ഭാരമുള്ള’മംഗള്‍യാന്‍’ ഡിസംബര്‍ ഒന്നുവരെ ഭൗമ ഭ്രമണപഥത്തിലുണ്ടാവും.അവിടെ നിന്നാണ് ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള സഞ്ചാരം തുടങ്ങുക. 300 ദിവസത്തോളമെടുക്കുന്ന ഈ യാത്രയുടെ ഒടുവില്‍ 2014 സപ്തംബര്‍ ഇരുപത്തിനാലോടെ പര്യവേക്ഷണവാഹനം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ.യുടെ കണക്കുകൂട്ടല്‍. 40 കോടി കിലോമീറ്ററോളം ദൂരമാണ് ഇതിനിടയില്‍ മംഗള്‍യാന്‍ സഞ്ചരിക്കുക.ചൊവ്വയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിനുള്ള കളര്‍ ക്യാമറയും മീഥെയ്ന്‍ വാതകശേഖരം മണത്തറിയുന്നതിനുള്ള സെന്‍സറുമടക്കം അഞ്ച് ശാസ്ത്ര ഉപകരണങ്ങളാണ് മംഗള്‍യാനിലുള്ളത്.ദൗത്യം വിജയിച്ചാല്‍ ചൊവ്വയിലത്തെുന്ന ലോകത്തെ നാലാമത് ശക്തിയാവും ഇന്ത്യ.ഇതുവരെയുള്ള ചൊവ്വ പരീക്ഷണങ്ങളില്‍ 42 ശതമാനം മാത്രമേ വിജയിച്ചിട്ടുള്ളൂ.ഐ.എസ്.ആര്‍.ഒക്ക് മുമ്പ് അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ,റഷ്യയുടെ റോസ്കോസ്മോസ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവ മാത്രമാണ് ചുവന്ന ഗ്രഹത്തിലേക്ക് ഉപഗ്രഹം അയക്കുന്നതില്‍ വിജയിച്ചത്.ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഉപഗ്രഹ വിക്ഷേപണത്തിനുള്ള എല്ലാ തയാറെടുപ്പുകളും ആന്ധ്ര തീരത്തെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നടന്നുകഴിഞ്ഞു.ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഇരിങ്ങാലക്കുട സ്വദേശി കെ. രാധാകൃഷ്ണന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
2014 സെപ്റ്റംബര്‍ 24ന് ചൊവ്വയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഉപഗ്രഹം വഹിക്കുന്ന പി.സ്.എല്‍.വിയുടെ 25ാമത് വിക്ഷേപണമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.1996 മാര്‍ച്ച് മൂന്നിന് ഐ.ആര്‍.എസ്.പി-മൂന്ന് ഉപഗ്രഹവുമായാണ് ആദ്യ പി.സ്.എല്‍.വി കുതിച്ചുയര്‍ന്നത്.അവ കൂടുതലും വിജയകരമായ വിക്ഷേപണങ്ങളായിരുന്നു. പി.എസ്.എല്‍.വിയുടെ എക്സ്.എല്‍ വിഭാഗത്തില്‍പ്പെട്ട സി 25 റോക്കറ്റാണ് ചൊവ്വ ഉപഗ്രഹവുമായി കുതിക്കുന്നത്.
1350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 300 ദിവസത്തെ സഞ്ചാരത്തിന് ശേഷം അടുത്ത വര്‍ഷം സെപ്റ്റംബര്‍ 24ന് ചൊവ്വയില്‍ എത്തും.400 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഉപഗ്രഹത്തിന്‍െറ വിക്ഷേപണത്തിന് 450 കോടി രൂപയാണ് ചെലവ്.ചൊവ്വയിലെ ജീവന്‍െറ സാന്നിധ്യം സംബന്ധിച്ച പരിശോധനകളാണ് ദൗത്യത്തിന്‍െറ പ്രധാന ലക്ഷ്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News