Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലേ: ലഡാക്കിൽ ഇന്ത്യ നടത്തുന്ന കനാൽ നിർമ്മാണത്തിനെതിരെ ചൈന. ചൈനീസ് സൈന്യം ലഡാക്കില്‍ അതിക്രമിച്ചു കടന്ന് ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ നടന്നുവരുന്ന ജലസേചന കനാലിന്‍െറ നിര്‍മാണം തടഞ്ഞു. പാകിസ്താനില്‍ നിന്ന് അതിര്‍ത്തി ലംഘനവും ആക്രമണങ്ങളും തുടര്‍ക്കഥയാകുന്നതിനിടെയാണ് പ്രകോപനവുമായി ചൈനയും എത്തിയത്. ഇതേത്തുടര്‍ന്ന് ഇന്തോടിബറ്റന്‍ പൊലീസ് (ഐടിബിപി) ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യുമായി മുഖാമുഖം നിലയുറപ്പിച്ചു.
ലേയില്‍നിന്ന് 250 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തുള്ള ദെംചോക് സെക്ടറിലാണ് ചൈനീസ് അതിക്രമമുണ്ടായത്. 55 അംഗ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ കനാലിന്‍െറ നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്താന്‍ തൊഴിലാളികളോട് ഭീഷണിസ്വരത്തില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന്, ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) സ്ഥലത്തേക്ക് കുതിച്ചെത്തി.പിന്നാലെ, നിയന്ത്രണരേഖയില്‍ ഇരുഭാഗത്തെയും സൈനികര്‍ നേര്‍ക്കുനേര്‍ നിന്നതായും ചൈനീസ് സേനയെ നിയന്ത്രണരേഖയില്‍നിന്ന് ഒരിഞ്ച് മുന്നോട്ടുനീങ്ങാന്‍ 70 അംഗ ഐ.ടി.ബി.പി സംഘം അനുവദിച്ചില്ലെന്നും സൈന്യം പറഞ്ഞു.
പ്രദേശത്ത് നിര്‍മാണപ്രവൃത്തികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടിയിരിക്കണമെന്ന നിബന്ധന ഇന്ത്യ ലംഘിച്ചതാണ് കനാല്‍ നിര്‍മാണം തടയാന്‍ കാരണമെന്നാണ് ചൈനയുടെ വാദം. എന്നാല്‍, ആരോപണം തള്ളിയ ഇന്ത്യ അത്തരമൊരു നിബന്ധന ഇല്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് മാത്രമേ പരസ്പരം അനുമതി തേടേണ്ടതുള്ളൂവെന്നും വ്യക്തമാക്കി.
രണ്ടു വര്‍ഷം മുമ്പ് നിലുങ് നല്ലയില്‍ സമാനമായ കനാല്‍ നിര്‍മാണം ചൈന തടസപ്പെടുത്തിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അന്ന് താഷിഗോങ്ങില്‍ നിന്നുള്ള ഗ്രാമീണരെ അണിനിരത്തി ടെന്റുകള്‍ നിര്‍മിച്ചാണ് ചൈന പ്രതിരോധം സൃഷ്ടിച്ചത്.
Leave a Reply