Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:14 am

Menu

Published on December 13, 2013 at 11:09 am

വിസ തട്ടിപ്പ്: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ അമേരിക്കയിൽ അറസ്റ്റില്‍

india-concerned-over-arrest-of-diplomat-in-new-york

വാഷിങ്ടണ്‍ :വിസതട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ അമേരിക്കയിൽ അറസ്റ്റിലായി. ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സുല്‍ജനറല്‍ ദേവയാനി കോബ്രഗേഡിനെയാണ് അറസ്റ്റു ചെയ്തത്.പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദേവയാനിക്കെതിരെ യു.എസ് അധികൃതര്‍ ചുമത്തിയിരിക്കുന്നത്.ചോദ്യം ചെയ്യലിന് ശേഷം 2,50,000 ഡോളറിന്‍െറ ജാമ്യത്തില്‍ ഫെഡറല്‍ കോടതി ദേവയാനിയെ പിന്നീട് വിട്ടയച്ചു.ന്യൂയോര്‍ക്കില്‍ കുട്ടികളെ പരിചരിക്കാനുള്ള ആയമാരെ കൊണ്ടുവരുന്നതിനുള്ള വിസാ രേഖകളില്‍ മാറ്റം വരുത്തിയെന്നാണ് കുറ്റം.ദേവയാനിയുടെ വീട്ടില്‍ നിന്ന് ജൂണില്‍ കാണാതായ ആയയുടെ പരാതിയിലാണ് അറസ്റ്റ് എന്ന് ഇന്ത്യന്‍ കോണ്‍സുലറ്റ് അറിയിച്ചു.ദേവയാനിയുടെ അറസ്റ്റില്‍ ഇന്ത്യ ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തി.നയതന്ത്രപരിരക്ഷയും ഇന്ത്യയില്‍ നിലനില്‍ക്കുന്ന കേസും പരിഗണിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News