Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2026 7:35 am

Menu

Published on June 2, 2013 at 1:59 pm

ഹെഡ്‌ലിയെയും റാണയെയും വിട്ടുകിട്ടണമെന്ന് ഇന്ത്യ

india-demands-access-to-headly-and-rana

മുംബൈ ആക്രമണക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ലഷ്‌കര്‍ ഇ -തോയ്ബ ഭീകരവാദി ഡേവിഡ് ഹെഡ്‌ലിയെയും കൂട്ടാളി തഹാവൂര്‍ റാണയെയും കൈമാറാന്‍ അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടു. അമേരിക്ക സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആവിശ്യം ഉന്നയിച്ചത്. ഹെഡ്‌ലിയെ ചോദ്യംചെയ്യാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടു വട്ടം അമേരിക്ക അനുമതി നല്‍കിയിരുന്നു. പക്ഷെ തഹാവൂര്‍ റാണ, ഹെഡ്‌ലിയുടെ അമേരിക്കയിലുള്ള ഭാര്യ ഷാസിയ, അവരുടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ എന്നിവരെ ചോദ്യംചെയ്യാന്‍ ഇതുവരെ അനുവദിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News