Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:05 am

Menu

Published on November 14, 2013 at 9:58 am

മുംബൈ ടെസ്റ്റ്:ടോസ് ഇന്ത്യയ്ക്ക്;ബൗളിങ് തിരഞ്ഞെടുത്തു

india-opt-to-field-in-tendulkar-test

മുംബൈ:ഇന്ത്യയുടെ പുത്രന്‌ ലോകം ചരിത്രം മറക്കാത്ത യാത്രയൊരുക്കുന്നു.ക്രിക്കറ്റിലെന്നല്ല ലോകത്തൊരു കായികതാരത്തിനും നാളിതുവരെ ലഭിച്ചിട്ടില്ലാത്ത സ്‌നേഹവും കണ്ണീരുമായി ഒരു അസാധാരണ യാത്രയയപ്പായിരിക്കും ഇനിയുള്ള അഞ്ചുനാളുകള്‍.സച്ചിന്‍ ലഹരിയില്‍ മുങ്ങിയിരിക്കുകയാണ് മുംബൈ.ഒരുപക്ഷേ അപ്രാപ്യമെന്ന് കരുതിയിരുന്ന ഇരുന്നൂറാം ടെസ്റ്റ് മത്സരത്തോടെ ക്രിക്കറ്റിലെ ദൈവം പാഡഴിക്കുകയാണ്,എന്നെന്നേക്കുമായി.
റെക്കോഡുകള്‍ തകര്‍ക്കാനായി സച്ചിന്റെ സാന്നിധ്യം ഈയൊരു ടെസ്റ്റില്‍ കൂടി മാത്രമേ കളത്തിലുണ്ടാകൂ.വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച കളിക്കാനിറങ്ങുന്നത് രണ്ടു ടീമുകളായിരിക്കാം.പക്ഷേ,എല്ലാ കണ്ണുകളും തിരിയുന്നത് സച്ചിനിലേക്ക് മാത്രം.രണ്ട് വ്യാഴവട്ടങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു നവംബര്‍ പകുതിയിലാണ് സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്.ഇതാ മറ്റൊരു നവംബറില്‍ത്തന്നെ സച്ചിന്‍ തന്റെ അവസാന ടെസ്റ്റിനായിറങ്ങുന്നു.വ്യാഴാഴ്ച വാംഖഡെയില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടുമ്പോള്‍ അത് സച്ചിന്റെ അവസാനമത്സരം മാത്രമല്ല,ലോകം ഇന്നേവരെ കണ്ട ഏറ്റവും ഉന്നതനായ ക്രിക്കറ്ററുടെ ഇരുനൂറാമത്തെ ടെസ്റ്റ് കൂടിയാണ്.സച്ചിന്‍ കളി പഠിച്ച വാംഖഡെ സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ആയിരങ്ങളെ നിരാശരാക്കിയാണ് ടോസ് നേടിയ ഇന്ത്യ ബോളിങ്ങ് തെരഞ്ഞെടുത്തത്. ആദ്യ ടെസ്റ്റ് കളിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ രണ്ട് മാറ്റങ്ങളുമായാണ് വിന്‍ഡീസ് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്.വീരസാമി പെരുമാളിന് പകരം സര്‍സിങ്ങ് ദിയോനരെയ്നും ഷെര്‍ഡന്‍ കോട്രാളിന് പകരം ഷാനോണ്‍ ഗബ്രിയേലും അവസാന പതിനൊന്നില്‍ ഇടംപിടിച്ചു.24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനാണ് ഈ നാല്‍പ്പതുകാരന്‍ അവസാനം കുറിക്കുന്നത്.വെസ്റ്റിന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സ് ജയം നേടിയിരുന്നു.സച്ചിന് ബാറ്റിങ്ങില്‍ ശോഭിക്കാനായില്ല.വാംഖഡെയില്‍ 11-ാമത്തെ മത്സരമാണ് സച്ചിന്. ഇവിടെ ഒരു സെഞ്ചുറി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.ലോക ക്രിക്കറ്റില്‍ ഇതുവരെ ഒരു താരവും ഇരുന്നൂറാം ടെസ്റ്റ് കളിച്ചിട്ടില്ല.ആ അനുപമ റെക്കോഡാണ് സച്ചിന്‍ സ്വന്തമാക്കിയിരിക്കുന്നത്. ശരാശരി മൂര്‍ച്ചയുള്ള ബൗളിങ്ങുമായാണ് വെസ്റ്റിന്‍ഡീസ് ഇന്ത്യയിലത്തെിയത്.മീഡിയം പേസും സ്പിന്നുമാണ് കരീബിയന്‍ സംഘത്തിന്‍െറ ആയുധങ്ങള്‍.കെമര്‍ റോഷ് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ടിനോ ബെസ്റ്റും ഷെയ്ന്‍ ഷില്ലിങ്ഫോഡുമാണ് ഡാരന്‍ സമ്മിയുടെ വജ്രായുധങ്ങള്‍.ശ്രദ്ധ മുഴുവന്‍ സചിന്‍ കവരുമ്പോള്‍ യുവതാരങ്ങള്‍ക്ക് സമ്മര്‍ദമില്ലാതെ കളിക്കാനാവുമെന്ന് ഇന്ത്യന്‍ ക്യാപ്ടന്‍ എം.എസ് ധോണി.വിരാട് കോഹ്ലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ ഫോമിലേക്കുയരുന്നതോടെ സചിന് ഓര്‍മയില്‍ തിളങ്ങുന്ന യാത്രയയപ്പ് ഒരുക്കുമെന്ന് ടീം ഉറപ്പു നല്‍കുന്നു.കൊല്‍ക്കത്തയില്‍ കളിച്ച അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്.ഉജ്ജ്വല പ്രകടനത്തോടെ അരങ്ങേറ്റം കുറിച്ച ഷമിയും രോഹിതുമാവും സചിന്‍െറ വിടവാങ്ങല്‍ മത്സരത്തിലെ താരങ്ങള്‍.

Loading...

Leave a Reply

Your email address will not be published.

More News