Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ക്രിക്കറ്റ് ചരിത്രത്തിലും ഒരുപക്ഷെ രാജ്യങ്ങളുടെ ചരിത്രത്തിലും തന്നെ ആദ്യമായി രണ്ടു രാജ്യങ്ങളിലെ ജയില്‍ വകുപ്പുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് കളമൊരുങ്ങുന്നു. വേദിയാകാന്‍ പോകുന്നത് കേരളവും. ഇന്ത്യ-ശ്രീലങ്ക ജയില്‍ വകുപ്പുകള്‍ തമ്മിലാണ് മത്സരം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും ഈ സൗഹൃദ മത്സരം നടക്കുക. കേരള ജയില്‍ വകുപ്പിന്റെ കീഴില്‍ വരുന്ന ജയില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ശ്രീലങ്കന്‍ ജയില്‍ അധികൃതര്‍ 2018 ജനുവരി 18 മുതല്‍ 25 വരെ സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് രണ്ടു രാജ്യങ്ങളിലെയും ജയില്‍വകുപ്പ് ഉദ്യോഗസ്ഥരെ അണിനിരത്തി ഒരു സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.
ശ്രീലങ്കന്‍ ജയില്‍ കമ്മിഷണര്‍ ഗാമിനി ജയസിങ്കെയായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. ഇതിനോട് ജയില്‍ ഡി.ജി.പി: ആര്‍. ശ്രീലേഖയും അനുകൂല നിലപാട് എടുത്തതോടെ മത്സരത്തിന് കളമൊരുങ്ങുകയായിരുന്നു. ഇതിനായി രണ്ടു ദിവസം ക്രിക്കറ്റ് മത്സരം നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതിന് സര്‍ക്കാരിനോട് ജയില്‍ വകുപ്പ് അനുവാദം ചോദിച്ചിട്ടുമുണ്ട്. കരുതുന്ന പോലെ അനുമതി ലഭിക്കുകയാണെങ്കില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുക രാജ്യത്തെ തന്നെ ആദ്യ ജയില്‍വകുപ്പ് ക്രിക്കറ്റ് മത്സരമാകും.
കേരള ജയിലുകളില്‍ നടത്തിവരുന്ന വിവിധയിനം വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും വിലയിരുത്താനുമാണ് ശ്രീലങ്കന്‍ ജയില്‍ അധികൃതര്‍ എത്തുന്നത്. നമ്മുടെ ജയിലുകളിലെ ചപ്പാത്തി നിര്‍മ്മാണം മുതല്‍ പച്ചക്കറി കൃഷിവരെ പഠന ഇവര്‍ വിധേയമാക്കും. ഈ മത്സരം സംഘടിപ്പിക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഒന്നുകൂടെ ദൃഢമാക്കാന്‍ സാധിക്കുമെന്നും കരുതുന്നു.
Leave a Reply