Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:27 am

Menu

Published on March 22, 2014 at 7:06 am

സ്പിന്നര്‍മാരുടെ മികവില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് വിജയം

india-strangle-pakistan-with-spin-in-opening-game

മിര്‍പൂര്‍ : അമിത് മിശ്രയുടെ നേതൃത്വത്തില്‍ സ്പിന്നര്‍മാര്‍ ഒരുക്കിെക്കാടുത്ത കളത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ജയിച്ചു കയറി. ട്വന്‍ടി 20 ലോകകപ്പില്‍  പാകിസ്ഥാനെ  തുരത്തി ഇന്ത്യക്ക് വിജയത്തുടക്കം. ലോകകപ്പിലെ ടോപ് ടെന്‍ റൗണ്ടിലെ ഉദ്ഘാടന മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 20 ഓവറില്‍ 7 വിക്കറ്റിന് 130 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ(24) , ധവാന്‍ ( 30), വിരാട് കോഹ്ളി (36 നോട്ടൗട്ട് ),  റെയ്‌ന (35 നോട്ടൗട്ട്),  എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി.  ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ മികച്ചു നിന്ന അമിത് മിശ്ര 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മിശ്രയാണ് മാന്‍ ഓഫ് ദ മാച്ച്.

വേഗം കുറഞ്ഞ പിച്ചില്‍  ടോസ് നേടിയ ധോണി എതിരാളികളെ  ബാറ്റിങ്ങിനയച്ചു . അമിത് മിശ്ര, രവീന്ദ്ര ജഡേജ , രവിചന്ദ്ര അശ്വിന്‍ , എന്നിങ്ങനെ മൂന്നു സ്പിന്നര്‍മാരും കൂടി 12 ഓവറില്‍ നല്‍കിയത് 63 റണ്‍സ് മാത്രം. മൂന്നു വിക്കറ്റും അവര്‍ സ്വന്തമാക്കി.  പാകിസ്ഥാന്‍ നിരയില്‍ ഉമര്‍ അക്മല്‍ മാത്രമാണ് അല്‍പംകൂടി ചെറുത്തു നിന്നത്. ടി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും  തമ്മില്‍ ഇത് നാലാം തവണയാണ് ഏറ്റുമുട്ടുന്നത്. നാല് മല്‍സരത്തിലും ഇന്ത്യ ജയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News