Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:20 pm

Menu

Published on January 20, 2014 at 4:47 pm

അഗ്നി നാല് വിജയകരമായി പരീക്ഷിച്ചു

india-successfully-launches-nuclear-capable-agni-v-missile

ന്യൂഡല്‍ഹി: അഗ്നി നാല് മിസൈലിൻറെ വിക്ഷേപണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി.നാലായിരം കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ മെച്ചപ്പെട്ട നിയന്ത്രണ സംവിധാനങ്ങളുമായാണ് പരീക്ഷിക്കപ്പെട്ടത്.
ഒഡിഷയിലെ വീലര്‍ ദ്വീപില്‍നിന്ന് ഇന്ന് രാവിലെ വിക്ഷേപിക്കപ്പെട്ട മിസൈല്‍ നാലായിരം കിലോമീറ്ററും കൃത്യമായി പിന്നിട്ടുവെന്ന് പ്രതിരോധ വകുപ്പധികൃതര്‍ അറിയിച്ചു.രണ്ടു ഘട്ടങ്ങളുള്ള മിസൈലില്‍ ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്.900 കിലോമീറ്റര്‍ വരെ ഉയര്‍ന്ന ശേഷം താഴുമ്പോള്‍ 3000 ഡിഗ്രിവരെ ചൂടു ചെറുക്കാനുള്ള താപ കവചവുമുണ്ട്.ഇത് മൂന്നാം തവണയാണ് അഗ്നി നാലിനെ ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്.ഇതിനു മുമ്പുള്ള മിസൈലുകളെക്കാള്‍ ഭാരം കുറഞ്ഞതാണ് ഇപ്പോഴത്തേത്.അതുകൊണ്ട് കൂടുതല്‍ ആയുധം വഹിക്കാനുള്ള ശേഷിയുണ്ട്.മിസൈലിലെ കൂടുതല്‍ സംഹാരകാരിയാക്കുന്നതും ഈ പ്രത്യേകതയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News