Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ വാഹക ശേഷിയുള്ള പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപൂരിലുള്ള ടെസ്റ്റ് റേഞ്ചില്‍ വ്യാഴാഴ്ച്ച രാവിലെ 9.20നായിരുന്നു പരീക്ഷണം. 350 കിലോമീറ്റര്‍ ദുരപരിധിയുള്ള പൃഥ്വി-2 സൈനിക ആവശ്യത്തിന് വേണ്ടിയുള്ളതാണ്. മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് പരീക്ഷണം നടന്നത്. പൃഥ്വിക്ക് 500 കിലോ മുതല്‍ 1000 കിലോ വരെ അണ്വായുധം യുദ്ധമുഖത്തേക്ക് വഹിച്ചുകൊണ്ടുപോകാന്‍ ശേഷിയുണ്ട്. 2014 നവംബര്‍ 14നാണ് പൃഥ്വിയുടെ അവസാനത്തെ പരീക്ഷണം നടന്നത്. 2003ലാണ് ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാവുന്നത്. ഈ മിസൈലിന് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ട്വിന്‍ എഞ്ചിനാണുള്ളത്. തദ്ദേശീയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ മിസൈലാണ് പൃഥ്വി.
Leave a Reply