Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: അഞ്ച് ദിവസം നീളുന്ന അന്താരാഷ്ട്ര കോഫിഫെസ്റ്റിവലിനു ഇന്ന് ബാംഗ്ലൂരില്‍ തുടക്കം കുറിക്കും. മേളയുടെ ഭാഗമായി ഹോട്ടല്‍ ലളിത് അശോകില്‍ വച്ച് കാപ്പി മേഖലയെ കുറിച്ചുള്ള ഒരു ഒരു ശില്പശാല ഇന്ന് രാവിലെ ഒമ്പതരയ്ക്ക് നടക്കും. ഇന്ത്യന്‍ കോഫി ബോര്‍ഡും ഇന്ത്യന്‍ കോഫി ട്രസ്റ്റും ചേർന്ന് നടത്തുന്ന മേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരത്തോളം ആളുകൾ പങ്കെടുക്കും. ഒദ്യോഗികമായുള്ള ഉത്ഘാടനം ഇരുപത്തിമൂന്നാം തിയ്യതിയാണ് നടക്കുക. 60 കോഫി കമ്പനികളാണ് അവരുടെ ഉത്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നത്. കാപ്പി വ്യവസായമേഖല നേടിയ സാങ്കേതിക പുരോഗതി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. ദേശീയ കോഫി ക്വിസ് മല്‍സരവും മേളയുടെ ഭാഗമായി നടത്തുന്നുണ്ട്. വിവിധ രുചിയോടു കൂടിയ കാപ്പികളും കാപ്പികൃഷിയെക്കുറിച്ച് അറിയുന്നതിനുമുള്ള അവസരവും മേളയിൽ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി എം. വീരപ്പമൊയ്‌ലി, ഇന്‍റര്‍ നാഷണല്‍ കോഫി ഒര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റൊബീറിയോ ഒലിവെറിയ സില്‍വ, ടാറ്റാ കോഫി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഹമീദ് ഹഗ് എന്നിവര്‍ പങ്കെടുക്കും. ജനുവരി 25 ന് മേള സമാപിക്കും.
Leave a Reply