Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 11:20 am

Menu

Published on December 6, 2013 at 10:34 am

2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍

india-to-host-2017-u-17-world-cup

ന്യൂഡല്‍ഹി:2017 അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് ഇന്ത്യ വേദിയാകും.ബ്രസീലില്‍ ചേര്‍ന്ന ഫിഫ നിര്‍വാഹിക സമിതി യോഗമാണ് ഇന്ത്യയ്ക്ക് വേദി അനുവദിച്ചത്.ഫിഫ റാങ്കിങ്ങില്‍ 154-ാംസ്ഥാനത്തുള്ള ഇന്ത്യ വേദിയാകുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായിരിക്കും.ദക്ഷിണാഫ്രിക്ക,ഉസ്ബക്കിസ്താന്‍,അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ വേദി നേടിയെടുത്തത്.നമ്മുടെ കൊച്ചിയും ഫുട്ബോള്‍ മത്സരത്തിന് വേദിയാകും.
കൊച്ചിക്ക് പുറമേ ന്യൂഡല്‍ഹി,മുംബൈ,കൊല്‍ക്കത്ത,ബാംഗ്ലൂര്‍, മഡ്ഗാവ്,പുണെ,ഗുവാഹട്ടി എന്നിവയാണ് വേദിയാകാന്‍ പരിഗണിക്കുന്ന മറ്റ് സ്ഥലങ്ങള്‍.കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട്.കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത്.24 രാജ്യങ്ങളാണ് അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുക.ഈ വര്‍ഷം യുഎഇയില്‍ വച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. 2015 ല്‍ ചിലി ആണ് ആതിഥേയര്‍. ടൂര്‍ണമെന്റ് നടത്തിപ്പിന്റെ മൊത്തം ചെലവുകള്‍ ഫിഫയും ഇന്ത്യന്‍ ഫുട്‌ബോള്‍ അസ്സോസിയേഷനും ചേര്‍ന്നായിരിക്കും വഹിക്കുക.എങ്കിലും ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്.95 കോടി രൂപ സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള അധിക കേന്ദ്ര സഹായമായിട്ടായിരിക്കും ഈ തുക നല്‍കുക.കൂടാതെ ലോകകപ്പ് നടത്തിപ്പിന്റെ മറ്റ് ചെലവുകള്‍ക്കായി 25 കോടി രൂപ കൂടി കേന്ദ്രം അനുവദിക്കും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News