Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2025 1:26 pm

Menu

Published on July 27, 2013 at 11:51 am

ഇന്ത്യക്ക് 58 റണ്‍സ് ജയം

india-trasheszimbabwe

ഹരാരെ: രണ്ടാം ഏകദിനത്തില്‍ സിംബാബ്വെയെ 58 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ പരമ്പരയില്‍ 2-0ത്തിന്‍െറ ലീഡ് സ്വന്തമാക്കി.ആദ്യം ബാറ്റു ചെയ്ത സന്ദര്‍ശകര്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു.ഓപ്പണര്‍ ശിഖര്‍ ധവാന്റെ (116) സെഞ്ച്വറിയും ദിനേശ് കാര്‍ത്തി(69)ക്കിന്റെ അര്‍ധശതകവുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത് .നാലിന് 65 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ധവാന്‍ – ദിനേഷ് കാര്‍ത്തിക് കൂട്ടുകെട്ടിന്‍െറ 167 റണ്‍സാണ് ടീമിനെ രക്ഷിച്ചത്.അവസാന ഓവറില്‍ വിനയ്കുമാറും (12 പന്തില്‍ പുറത്താവാതെ 27) ഷാമി മുഹമ്മദും ചേര്‍ന്ന് 23 റണ്‍സ് വാരി ഇന്ത്യയെ മികച്ച സ്‌കോറിലേക്കുയര്‍ത്തി.ടോസ് നേടിയ സിംബാബ്വെ ക്യാപ്റ്റന്‍ ടെയ്ലര്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ഉജ്ജ്വല ചെറുത്തുനില്‍പോടെയായിരുന്നു ആതിഥേയരുടെ തുടക്കം.ഓപണര്‍മാരായ വുസി സിബാന്‍ഡയും (55), സിക്കന്ദര്‍ റാസയും (20) നല്‍കിയ തുടക്കം മുതലെടുത്ത് രണ്ടാം വിക്കറ്റില്‍ മസാകസയും (34) റണ്‍നിരക്കുയര്‍ത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ സ്കോര്‍ബോര്‍ഡ് 100 കടത്തിയവരുടെ വീഴ്ചയും കണ്ണിമചിമ്മും വേഗത്തിലായിരുന്നു . നാല് വിക്കറ്റുമായി ജയദേവ് ഉനദ്കതും രണ്ട് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയും ശചര്‍ന്ന് സിംബാബ്വെ മറുപടി 236ല്‍ അവസാനിപ്പിച്ചു.ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News