Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:01 pm

Menu

Published on January 18, 2019 at 5:45 pm

ഇന്ത്യയ്ക്ക് ജയം ; പരമ്പര തുടരുന്നു..

india-vs-australia-third-odi-in-melbourne

മെല്‍ബണ്‍: പഴയ ഫിനിഷിങ് മികവ് കൈമോശം വന്നിട്ടില്ലെന്ന് എം.എസ് ധോനി തെളിയിച്ചപ്പോള്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഏഴു വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. നാലു പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്.

87 റണ്‍സെടുത്ത ധോനിയും 61 റണ്‍സെടുത്ത കേദാര്‍ ജാദവും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറി കണ്ടെത്തിയ ധോനി 114 പന്തില്‍ നിന്ന് 87 റണ്‍സെടുത്തു. ധോനിയുടെ 70-ാം അര്‍ധ സെഞ്ചുറിയാണിത്. ഇതോടെ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

113 റണ്‍സില്‍ വിരാട് കോലി പുറത്തായ ശേഷം ഒന്നിച്ച ധോനി-ജാദവ് സഖ്യമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. നാലാം വിക്കറ്റില്‍ ഇരുവരും 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയില്‍ ഏകദിനത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ധോനി സ്വന്തമാക്കി. മത്സരത്തില്‍ 34 റണ്‍സ് നേടിയപ്പോഴാണ് ധോനി ഈ നാഴികക്കല്ലിലെത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ഇതിന് മുമ്പ് ഓസീസ് മണ്ണില്‍ 1000 ഏകദിന റണ്ണുകള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍. മെല്‍ബണ്‍ ഏകദിനത്തിനിറങ്ങുമ്പോള്‍ 966 റണ്‍സായിരുന്നു ധോനിയുടെ സമ്പാദ്യം.

നേരത്തെ ആറു വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചാഹലാണ് ഓസീസിനെ തകര്‍ത്തത്. 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് ചാഹല്‍ ആറു വിക്കറ്റെടുത്തത്. ഇതു രണ്ടാം തവണയാണ് ചാഹല്‍ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഏകദിനത്തില്‍ ചാഹലിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

Loading...

Leave a Reply

Your email address will not be published.

More News