Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബര്‍മിങ്ങാം: ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍ നാളെ. ലോക റാങ്കിങ്ങില്‍ ഒന്നാമന്മാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടുമാണ് ഫൈനലിലെത്തിയിട്ടുള്ളത്. ടൂര്‍ണമെന്റിലെ രണ്ട് സെമിഫൈനലുകളും ഏകപക്ഷീയമായിരുന്നു. ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 75 പന്തുകള്‍ ബാക്കിനിലേ്ക്ക, ഏഴ് വിക്കറ്റിന് തകര്‍ത്തപ്പോള്‍ വ്യാഴാഴ്ച കാര്‍ഡിഫില്‍ നടന്ന രണ്ടാം സെമിയില്‍ ലോകചാമ്പ്യന്മാരായ ഇന്ത്യ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍ച്ചു . 15 ഓവറുകള്‍ ബാക്കിനിലേ്ക്കയായിരുന്നു ഇന്ത്യയുടെ ഈ വിജയം.ബാറ്റിങ്ങില്‍ നാല് കളികളില്‍ 110.65 റണ്‍സ് ശരാശരിയില്‍ 332 റണ്‍സ് വാരിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയം.രണ്ട്‌സെഞ്ച്വറിയും ഒരു അര്‍ധശതകവുമടങ്ങുന്നതാണിത്.
Leave a Reply