Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:32 pm

Menu

Published on September 19, 2018 at 11:00 am

ഇന്ത്യയും പാകിസ്താനും നേർക്കുനേർ ; ആവേശം നിറഞ്ഞ് ആരാധകർ

india-vs-pakistan-asia-cup-cricket-match-dubai

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നും ആരാധകരില്‍ ആവേശമുണ്ടാക്കുന്നതാണ്. എവിടെ കളിച്ചാലും ഈ കളി കാണാന്‍ ആരാധകരുണ്ടാകും. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനൊരുങ്ങുകയാണ് ദുബായ്. ഇന്ത്യക്കാരും പാകിസ്താന്‍കാരും ഏറെയുള്ള ദുബായിയില്‍ മത്സരത്തിന്റെ ആവേശം ഇരട്ടിയാകുമെന്നുറപ്പ്.

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനും കളി കാണാന്‍ ദുബായിലെത്തും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യു.എ.ഇ. സമയം മൂന്നരമണിക്കാണ് (ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന്) ഏഷ്യ കപ്പിലെ ഈ സൂപ്പര്‍ പോരാട്ടം.

1984-ല്‍ പ്രഥമ ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ ആദ്യ കിരീടനേട്ടം. പിന്നീട് അഞ്ചുവട്ടംകൂടി ചാമ്പ്യന്മാരായി ഏഷ്യ കപ്പില്‍ ഏറ്റവുമധികം കിരീടം ചൂടുന്ന ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി. ഏഷ്യ കപ്പില്‍ ഇരുടീമുകളും ഇതുവരെ 12 തവണ മുഖാമുഖം വന്നു, ഇതില്‍ ആറെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്താനൊപ്പം അഞ്ച് വിജയമുണ്ട്. ഒരു മത്സരം മഴമൂലം മുടങ്ങി.

കഴിഞ്ഞവര്‍ഷം ഓവലില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിനു തകര്‍ത്തശേഷം ഇരുടീമുകളും മുഖാമുഖം എത്തുന്നത് ഇതാദ്യമായാണ്. തിരക്ക് കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണിയോടെതന്നെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും. കനത്ത സുരക്ഷയും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News