Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:10 am

Menu

Published on March 21, 2014 at 1:47 pm

ട്വന്റി 20 ലോകകപ്പ് : ഇന്ത്യ പാകിസ്ഥാന്‍ മത്സരം ഇന്ന്

india-vs-pakistan-icc-world-twenty20

ധാക്ക: അഞ്ചാം ട്വന്റി 20 ലോകകപ്പ്  മത്സരങ്ങള്‍ക്ക് ഇന്ന് ബംഗ്ലാദേശില്‍ തുടക്കം.ട്വന്റിട്വന്റി ലോകകപ്പിന്റെ അഞ്ചാമത്തെ എഡിഷനാണ് ഇന്ന് ബംഗ്‌ളാദേശില്‍ കൊടിയുയരുന്നത്.ഇതോടെ ലോകകപ്പിലെ സൂപ്പര്‍ ടെന്‍ റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാകും.ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. ന്യൂസീലന്‍ഡ് പര്യടനത്തിലെയും ഏഷ്യാ കപ്പിലെയും പരാജയങ്ങള്‍ക്ക് മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ടീം ഇന്ത്യ ഇന്നിറങ്ങുന്നത്.തകര്‍പ്പന്‍ ഫോമിലുള്ള വിരാട് കോലിയും സുരേഷ് റൈനയും ഇന്ത്യയുടെ രണ്ടാം കിരീട വിജയത്തിന് ഊര്‍ജം നല്‍കും. കഴിഞ്ഞ നാല് ലോകകപ്പുകളിലായി നാല് വ്യത്യസ്ത ചാമ്പ്യന്മാരെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. 2007ലെ പ്രഥമ ലോകകപ്പില്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടി. രണ്ടാം ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിച്ച പാകിസ്ഥാന്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായി. 2010ല്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്‌ളണ്ട് കിരീടാവകാശികളായി. കഴിഞ്ഞ തവണ ശ്രീലങ്കയെ തകര്‍ത്ത് വെസ്റ്റ് ഇന്റീസ് കപ്പ് നേടി.
പാകിസ്ഥാനാണ് ട്വന്റിട്വന്റി ലോകകപ്പില്‍ മികച്ച റെക്കോഡുള്ള ടീം. ആദ്യ തവണ ഫൈനലില്‍ എത്തിയ അവര്‍ അടുത്ത തവണ കിരീടം ഉയര്‍ത്തി. പിന്നീട് നടന്ന രണ്ട് ലോകകപ്പുകളിലും സെമിയിലെത്താനും പാകിസ്ഥാന് കഴിഞ്ഞു.ടെസ്റ്റ് പദവിയുള്ള എട്ട് രാജ്യങ്ങളും യോഗ്യതാ റൌണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളും ഉള്‍പ്പെടെ പത്ത് ടീമുകളാണ് ടൂര്‍ണമെന്റില്‍ പോരാടുന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. വെസ്റ്റിന്‍ഡീസ്, പാകിസ്ഥാന്‍, ആസ്‌ട്രേലിയ എന്നിവരടങ്ങുന്ന രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യ. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ആതിഥേയരാണ് ഗ്രൂപ്പിലെ അഞ്ചാമന്‍.ശ്രീലങ്ക, ഇംഗ്‌ളണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവര്‍ക്ക് പുറമെ യോഗ്യത നേടിയെത്തുന്ന അയര്‍ലന്‍ഡും ചേര്‍ന്നതാണ് ഒന്നാം ഗ്രൂപ്പ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News