Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:53 am

Menu

Published on December 11, 2013 at 10:20 am

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്‌

india-vs-south-afrika-third-cricket-match-on-today

സെഞ്ചൂറിയന്‍:ഏകദിന പരമ്പരയിലെ ആദ്യ രണ്ടുമത്സരങ്ങളിലും വന്‍മാര്‍ജിനില്‍ തോറ്റ് പരമ്പര അടിയറവെച്ച ടീം ഇന്ത്യ ആശ്വാസ ജയത്തിന് ബുധനാഴ്ച ഇറങ്ങുന്നു.അഞ്ചും ആറും പേസ് ബൗളര്‍മാരെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക നടത്തിയ ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ യുവനിരയ്ക്കായില്ല.നാട്ടില്‍ വെസ്റ്റിന്‍ഡീസിനെയും ആസ്ട്രേലിയയെയും തരിപ്പണമാക്കിതിന്‍െറ ആവേശത്തിലായിരുന്നു യുവനിരയുടെ ദക്ഷിണാഫ്രിക്കന്‍ യാത്രയെങ്കിലും ഡര്‍ബനിലെയും ജൊഹാനസ്ബര്‍ഗിലെയും പിച്ചില്‍ തൊട്ടതെല്ലാം പിഴച്ചു.ഒന്നാം ഏകദിനത്തില്‍ 141 റണ്‍സിന് തോറ്റ ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ 142 റണ്‍സിന് പുറത്തായി 134 റണ്‍സിന്‍െറ തോല്‍വി വഴങ്ങി.ആദ്യ പരാജയത്തിനു പിന്നാലെ ബൗളര്‍മാരെ കുറ്റപ്പെടുത്തിയ ക്യാപ്റ്റന്‍ ധോണി രണ്ടാം ഏകദിനത്തിലെ തോല്‍വിക്ക് ബാറ്റിങ് നിരയെ ഒന്നടങ്കം പഴിച്ചാണ് രക്ഷപ്പെട്ടത്.എന്നാല്‍, ആതിഥേയരുടെ ഓള്‍റൗണ്ട് മിടുക്കിനു മുന്നില്‍ ഒന്നും ചെയ്യാനാവാതെയായിരുന്നു ഇന്ത്യയുടെ കീഴടങ്ങല്‍. രണ്ടാം ഏകദിനത്തില്‍ ഓപണര്‍മാരുടെ സെഞ്ച്വറി മികവില്‍ വിക്കറ്റൊന്നും വീഴാതെ 190 കടന്ന ദക്ഷിണാഫ്രിക്കയെ ആറിന് 280 എന്ന നിലയില്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടിയെങ്കിലും,കൈപ്പിടിയിലൊതുക്കാമായിരുന്ന സ്കോറിനോട് പൊരുതാന്‍ പോലുമാവാതെ ഇന്ത്യന്‍ യുവത്വം കീഴടങ്ങി.
കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം കടന്ന രോഹിത് ശര്‍മ,ശിഖര്‍ ധവാന്‍,വിരാട് കോഹ്ലി എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.
യുവരാജ് സിങ്ങിനു പകരം അജിന്‍ക്യ രഹാനെയെ നാലാം നമ്പറില്‍ ഇറക്കിയാണ് ഡര്‍ബനില്‍ ഇന്ത്യ കളിച്ചത്.
എന്നാല്‍,പരീക്ഷണത്തില്‍ രഹാനെ പരാജയമായെങ്കിലും ഇന്നും അവസരം നല്‍കുമെന്നാണ് ധോണി നല്‍കുന്ന സൂചന. അതേസമയം,അവസരം കാത്ത് അമ്പാട്ടി രായുഡുവും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ട്.ഡിസംബര്‍ 18ന് ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പായി ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.
ഇന്ത്യ:എം.എസ് ധോണി (ക്യാപ്റ്റന്‍),ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ,വിരാട് കോഹ്ലി,യുവരാജ് സിങ്,സുരേഷ് റെയ്ന, ആര്‍. അശ്വിന്‍,രവീന്ദ്ര ജദേജ,മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍,ഉമേഷ് യാദവ്,ഇശാന്ത് ശര്‍മ,അമിത് മിശ്ര,അമ്പാട്ടി രായുഡു,അജിന്‍ക്യ രഹാനെ.
ദക്ഷിണാഫ്രിക്ക:എബി.ഡിവില്ളേ്യഴ്സ് (ക്യാപ്റ്റന്‍),ഹാഷിം ആംല,ക്വിന്‍േറാണ്‍ ഡി കോക്,ഡുമിനി,ഇമ്രാന്‍ താഹിര്‍,ജാക്വിസ് കാലിസ്,റ്യാന്‍ മക്ലാറന്‍,റ്യാന്‍ മക്ലാറന്‍,ഡേവിഡ് മില്ലര്‍,മോര്‍നെ മോര്‍കല്‍,വെയ്ന്‍ പാര്‍നല്‍,വെര്‍നോന്‍ ഫിലാന്‍ഡര്‍,ഗ്രെയിം സ്മിത്ത്,ഡെയ്ല്‍ സ്റ്റെയിന്‍,ലോണ്‍വാബോ ടോട്സോബെ.

Loading...

Leave a Reply

Your email address will not be published.

More News