Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:24 am

Menu

Published on May 23, 2013 at 4:27 am

ആറു ശതമാനത്തിലധികം വളര്‍ച്ച നേടും: പ്രധാനമന്ത്രി

india-will-gain-6-growth-pm

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷം ആറു ശതമാനത്തിലധികം വളര്‍ച്ചനേടുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. യു.പി.എ. സര്‍ക്കാറിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കുകയായിരുന്നു മന്‍മോഹന്‍.

 

ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, കൃഷിമന്ത്രി ശരദ്പവാര്‍ തുടങ്ങിയവരും യു.പി.എ.യിലെ ഘടകകക്ഷി നേതാക്കളും മന്ത്രിമാരും പങ്കെടുത്തു.

 

സ്‌പെക്ട്രവും കല്‍ക്കരിയടക്കമുള്ള പ്രകൃതിവിഭവങ്ങളും ഇനി ഭരണപരമായ ഉത്തരവിലൂടെ വിതരണം ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അവ ഭാവിയില്‍ നല്‍കുന്നത് ലേലത്തിലൂടെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് നടന്ന വിതരണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണ്. കുറ്റം ചെയ്തവരെ ശിക്ഷിക്കും. ഇവ വിതരണം ചെയ്യുന്നതിലെ സുതാര്യമല്ലാത്തരീതി അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നത് സര്‍ക്കാറിന്റെ വിജയമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

 

പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, മുസ്‌ലിം ലീഗ് നേതാവും വിദേശസഹമന്ത്രിയുമായ ഇ. അഹമ്മദ്, കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി എന്നിവര്‍ പ്രധാനമന്ത്രിക്കും സോണിയാഗാന്ധിക്കുമൊപ്പം വേദിയില്‍ ഇരുന്നു. ചടങ്ങിനുശേഷം ക്ഷണിക്കപ്പെട്ടവര്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു.

 

Loading...

Leave a Reply

Your email address will not be published.

More News