Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 2:29 am

Menu

Published on April 3, 2015 at 4:14 pm

2050 ഓടെ ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങളുളള രാജ്യമായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ട്

india-will-have-biggest-muslim-population-by-2050-islam-could-catch-up-with-christianity

വാഷിങ്ടണ്‍ : 2050 ഓടെ ഇന്ത്യ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുക. ലോകമതങ്ങളുടെ ഭാവി എന്ന വിഷയത്തിൽ പ്യൂ ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ . 2050ഓടെ ലോകഹിന്ദുജനസംഖ്യയിൽ 34 ശതമാനം വർദ്ധനയുണ്ടാകും. ഇതോടെ ലോകത്തെ മൊത്തം ജനസംഖ്യയിൽ 14.9ശതമാനം ഹിന്ദുക്കളുണ്ടാകും. ക്രിസ്ത്യൻ ജനത 31.4ശതമാനവും മുസ്ലീം ജനസംഖ്യ 29.7ശതമാനവും ആയിരിക്കും. അതേസമയം മതമില്ലാത്തവരുടെ ജനസംഖ്യ13.2ശതമാനം ആയിരിക്കുമെന്നും പഠനം പറയുന്നു.ഇന്ത്യയില്‍ ഹിന്ദു മതത്തിന് തന്നെയായിരിക്കും ഭൂരിപക്ഷമെന്നും  പഠനം പറയുന്നു.310 ദശലക്ഷത്തിലധികമാകും ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ. ഇന്ത്യയിലെ ഏറ്റവും വലിയ മതവിഭാഗം ഹിന്ദുക്കൾ തന്നെയായിരിക്കും. ഈ വിഭാഗത്തിൽ 77 ശതമാനം ജനങ്ങളാകും ഇന്ത്യയിലുണ്ടാകുക. 18ശതമാനം മാത്രമുളള മുസ്ലീംങ്ങൾ ന്യൂനപക്ഷമായി തുടരും. മുസ്ലീം ജനസംഖ്യയിൽ പാകിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തുമ്പോൾ ഇന്തോനേഷ്യ മൂന്നാം സ്ഥാനത്താകും. ലോകത്ത് ജനസംഖ്യ അതിവേഗം വർദ്ധിക്കുന്നത് മുസ്ലീങ്ങൾക്കിടയിലാണെന്നും പഠനം പറയുന്നു. എങ്കിലും അടുത്ത നാൽപ്പത് വർഷത്തേക്ക് ക്രിസ്ത്യൻ ജനത തന്നെയാകും ലോകത്ത് ഏറ്റവും അധികം ഉണ്ടാകുക. ഇതേരീതി തുടർന്നാൽ 2070ഓടെ ഏറ്റവും വലിയ ജനവിഭാഗമായി ഇസ്ലാം എത്തുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Loading...

Leave a Reply

Your email address will not be published.

More News