Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:30 am

Menu

Published on November 9, 2013 at 10:13 am

കൊൽക്കത്ത ടെസ്റ്റ്‌:ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

india-win-by-an-innings-and-51-runs

കൊല്‍ക്കത്ത:സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വെറും 10 റണ്ണുമായി കൊല്‍ക്കത്തയോട് വിടപറഞ്ഞെങ്കിലും വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.രോഹിത് ശര്‍മ,മുഹമ്മദ് ഷമി എന്നീ അരങ്ങേറ്റക്കാര്‍ക്കൊപ്പം ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറിയോടെ ആര്‍. അശ്വിനും അരങ്ങുനിറഞ്ഞപ്പോള്‍ ഇന്നിംഗ്‌സിനും 51 റണ്‍സിനും വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞായിരുന്നു സചിനെ നെഞ്ചേറ്റിയ കൊല്‍ക്കത്തയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ മത്സരത്തിന്‍െറ മൂന്നാം ദിനം തന്നെ ടീം ഇന്ത്യയുടെ കുതിപ്പ്.രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യജയത്തോടെ ഇന്ത്യ 1-0ന് മുന്നിലത്തെി.ഒന്നാം ഇന്നിങ്സില്‍ സചിന്‍ പത്ത് റണ്‍സിന് പുറത്തായെങ്കിലും സചിന് വേണ്ടി കളംനിറഞ്ഞ സഹതാരങ്ങള്‍ അദ്ദേഹത്തിന് അര്‍ഹിച്ച വിജയം തന്നെ ഈഡനില്‍ സമ്മാനിച്ചു.ഒന്നാം ഇന്നിങ്സില്‍ 234 റണ്‍സ് ലീഡ് വഴങ്ങിയ വിന്‍ഡീസിനെ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടത്തോടെ 168 റണ്‍സില്‍ എറിഞ്ഞുടച്ച മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ കരുത്തായത്. ഒന്നാം ഇന്നിങ്സില്‍ എതിര്‍നിരയിലെ നാല് വിക്കറ്റ് വീഴ്ത്തിയ ഷമി മൊത്തം ഒമ്പത് വിക്കറ്റാണ് അരങ്ങേറ്റ മത്സരത്തില്‍ സ്വന്തമാക്കിയത്.സ്കോര്‍:വെസ്റ്റിന്‍ഡീസ് 234,168.ഇന്ത്യ 453.രണ്ടാം ഇന്നിങ്സില്‍ ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 101 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന വിന്‍ഡീസ് 67 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി.ഷമിക്ക് പുറമെ മൂന്ന് വിക്കറ്റ് നേട്ടവുമായി ആര്‍.അശ്വിനും തിളങ്ങി.354/6 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യയെ രോഹിതിന് പിന്നാലെ സെഞ്ച്വറി കുറിച്ച ആര്‍.അശ്വിന്‍െറ മികവാണ് മികച്ച സ്കോറിലത്തെിച്ചത്.അരങ്ങേറ്റത്തിലെ സെഞ്ച്വറി പകിട്ടില്‍ നില്‍ക്കുകയായിരുന്ന രോഹിത് (177) മികച്ച പിന്തുണ നല്‍കിയതോടെ രാവിലെ തന്നെ അശ്വിന്‍ (124) സെഞ്ച്വറി തികച്ചു.ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 280 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. 210 പന്തില്‍ 11 ഫോറുകളടങ്ങുന്നതായിരുന്നു അശ്വിന്‍െറ ഇന്നിങ്സ്.23 ഫോറും ഒരു സിക്സും അടക്കം മികച്ച പ്രകടനം തുടരുകയായിരുന്ന രോഹിത് ഇരട്ടസെഞ്ച്വറിക്ക് 23 റണ്‍സകലെ വെച്ച് വീരസ്വാമി പെരുമാളിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് മടങ്ങിയത്.തുടര്‍ന്ന് 27 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുത്തി 453 റണ്‍സില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചു. അശ്വിനെ ഷില്ലിങ്ഫോഡ് കുറ്റി തെറിപ്പിച്ച് മടക്കിയതിന് പിന്നാലെ ഭുവനേശ്വര്‍ കുമാറും (12),മുഹമ്മദ് ഷമി (1) എന്നിവര്‍ എതിര്‍പ്പുകളില്ലാതെ കീഴടങ്ങി. പ്രഗ്യാന്‍ ഓജ (2) പുറത്താകാതെ നിന്നു.ഷില്ലിങ്ഫോഡ് ആറ് വിക്കറ്റ് നേടി.
ഇതിനെതിരെ ഏകദിനരീതിയിലാണ് ഗെയ്ല്‍ മറുപടി പറഞ്ഞുതുടങ്ങിയത്.മിന്നുന്ന രണ്ട് കവര്‍ഡ്രൈവുകളോടെ മികച്ച പ്രകടനത്തിന്റെ സൂചന നല്കിയ ഗെയ്ല്‍ പക്ഷെ ഭുവനേശ്വര്‍കുമാറിന്റെ ചൂണ്ടയില്‍ കുരുങ്ങി.രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മുന്നേറിയ കിറോണ്‍ പവല്‍ (36),ഡെയിന്‍ ബ്രാവോ (37)എന്നിവരെ വീഴ്ത്തി അശ്വിന്‍ വിശ്വരൂപമെടുത്തതോടെ കളി പതുക്കെ ഇന്ത്യയുടെ വരുതിയിലായി.തുടര്‍ന്നായിരുന്നു മുഹമ്മദ് ഷമിയുടെ നശീകരണ പ്രക്രിയ.മര്‍ലോന്‍ സാമുവല്‍സ് (4),ദിനേശ് രാംദിന്‍ (1), ക്യാപ്റ്റന്‍ ഡാരന്‍ സമി (8),ഷില്ലിങ് ഫോഡ് (0) എന്നവരെ മടക്കിയ ഷമി ചെറിയ ഇടവേളക്ക് ശേഷം ഷെല്‍ഡന്‍ കോട്റെലിനെ (5) കുറ്റി തെറിപ്പിച്ചതോടെ ഇന്ത്യയുടെ ജയം രണ്ടുദിനം നേരത്തേയായി.ചന്ദര്‍പോള്‍ (31) പുറത്താകാതെ നിന്നു.രോഹിത് ശര്‍മയാണ് കളിയിലെ താരം.

Loading...

Leave a Reply

Your email address will not be published.

More News