Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:37 am

Menu

Published on November 22, 2013 at 10:06 am

കൊച്ചി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം

india-win-by-six-wickets-outclass-west-indies-again

കൊച്ചി:വെസ്‌റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയില്‍ ഇന്ത്യക്കു വിജയത്തുടക്കം.പരമ്പരയില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആറു വിക്കറ്റിനാണ്‌ ഇന്ത്യയുടെ ജയം.സച്ചിന്‍ അവശേഷിപ്പിച്ചുപോയ ബാറ്റിങ് പാരമ്പര്യം തുടരും എന്ന് കാട്ടിത്തന്നുകൊണ്ടാണ് വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ആറുവിക്കറ്റിന്റെ ജയമൊരുക്കിയത്.ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ 48.4 ഓവറില്‍ 211 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി പറഞ്ഞ ഇന്ത്യ 35.2 ഓവറില്‍ ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലെത്തി.86 റണ്‍സെടുത്ത വിരാട് കോലി,ഏകദിന ക്രിക്കറ്റില്‍ അതിവേഗം 5000 റണ്‍സ് തികച്ചവരുടെ പട്ടികയില്‍ മുന്‍ വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിനൊപ്പമെത്തി.72 റണ്‍സെടുത്ത രോഹിത് ശര്‍മ ഏകദിനത്തില്‍ ഇക്കൊല്ലത്തെ ഏറ്റവുമുയര്‍ന്ന റണ്‍വേട്ടക്കാരനുമായി.സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 48.5 ഓവറില്‍ 211. ഇന്ത്യ 35.2 ഓവറില്‍ നാലിന് 212.ഇന്നലെ ഉച്ചവരെ മഴയായിരുന്നു കൊച്ചിയിലെ സംസാരവിഷയം. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മാനത്ത്‌ കാര്‍മേഘക്കീറുകള്‍ ഉരുണ്ടുകൂടിയത്‌ തെല്ലൊന്നുമല്ല ആരാധകരെ വിഷമിപ്പിച്ചത്‌.55,000 പേര്‍ ഒരുമിച്ചു പ്രാര്‍ഥിച്ചതിനാലാകാം മേഘങ്ങള്‍ മെല്ലെ നീങ്ങിയൊഴിഞ്ഞു.അതോടെ റണ്‍മഴയെക്കുറിച്ചായി ചിന്ത.എന്നാല്‍ ടീം ഇന്ത്യക്ക്‌ ചേസ്‌ ചെയ്‌തു പിടിക്കാന്‍ അത്രവലിയ സ്‌കോര്‍ ഉയര്‍ത്താനൊന്നും വിന്‍ഡീസിന്‌ സാധിച്ചില്ല.പക്ഷേ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിംഗ്‌ ദുഷ്‌കരമായ പിച്ചില്‍ മിന്നുന്ന പ്രകടനത്തോടെ ആരാധക ഹൃദയങ്ങളില്‍ കുളിര്‍മഴപെയ്യിച്ചു.നിറഞ്ഞ കൈയ്യടികളോടെയാണ്‌ സ്‌കോര്‍ പിന്തുടരാനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരെ സ്‌റ്റേഡിയം സ്വീകരിച്ചത്‌.ദുര്‍ബല ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ത്തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെ (6 പന്തില്‍ 5) നഷ്ടമായി. 93 പന്തില്‍ ഇന്ത്യ 100 കടന്നു.രോഹിതും (81 പന്തില്‍ 72)കോഹ്ലിയും (84 പന്തില്‍ 86) വിന്‍ഡീസ് ബൗളിങ്നിരയെ തരിപ്പണമാക്കി.ഒരു സിക്സറും എട്ടു ബൗണ്ടറികളുമായി മുന്നേറിയ രോഹിത് ആദ്യം മടങ്ങി.കോഹ്ലി മറ്റൊരു സെഞ്ചുറിയിലേക്കുള്ള പോക്കായിരുന്നു.80ല്‍ വച്ച് സിക്സര്‍ പറത്തി, വേഗത്തില്‍ 5000 റണ്‍ തികച്ച കോഹ്ലി അടുത്ത പന്തില്‍ മറ്റൊരു കൂറ്റനടിക്കു ശ്രമിച്ച് പുറത്തായി.രണ്ടു സിക്സറും ഒമ്പതു ബൗണ്ടറിയും അതിലടങ്ങി.റെയ്ന (5 പന്തില്‍ 0) ബാറ്റിങ്ങില്‍ വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ യുവരാജ് സിങ്ങും (29 പന്തില്‍ 16) ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും (7 പന്തില്‍ 13) പുറത്താകാതെ നിന്നു.ടോസ് നേടി,അല്‍പ്പം കരുതലോടെ കളിച്ചാല്‍ ഭേദപ്പെട്ട സ്കോര്‍ നേടാന്‍ സാധിക്കുന്ന വിക്കറ്റില്‍ ക്ഷമയുടെ ഒരു കണികപോലും വിന്‍ഡീസ് താരങ്ങളില്‍ കണ്ടില്ല. ബൗണ്ടറികളായിരുന്നു അവര്‍ക്ക് ലക്ഷ്യം.ആകെ 84 സിംഗിളുകളായിരുന്നു 293 പന്തില്‍നിന്ന് അവര്‍ ആകെ നേടിയത്.പന്തിന്റെ മികവിലും പിച്ചിന്റെ പോരായ്മയിലും പുറത്തായവരുടെ എണ്ണത്തെക്കാള്‍ കൂടുതലായിരുന്നു അനാവശ്യ ഷോട്ടുകള്‍ കൊണ്ടു പുറത്തായവര്‍.അവസാന ആറു വിക്കറ്റ് അവര്‍ വലിച്ചെറിഞ്ഞത് വെറും 69 റണ്ണിന്.ഇന്നിങ്സിലെ രണ്ടാം പന്തില്‍തന്നെ ക്രിസ് ഗെയ്ല്‍ (2 പന്തില്‍ 0) മുറിവേറ്റു വീഴുന്നതു കണ്ടായിരുന്നു വിന്‍ഡീസിന്റെ തുടക്കം. ഉനദ്ഘട്ടിന്റെ ഓരോ സിക്സറുകള്‍ പറത്തി മാര്‍ലോണ്‍ സാമുവല്‍സും ജോണ്‍സണ്‍ ചാള്‍സും തിരിച്ചുവരവിനുള്ള സൂചന നല്‍കിയെങ്കിലും ഏറെ ആയുസ്സുണ്ടായില്ല ഈ സഖ്യത്തിന് സ്കോര്‍ 65ല്‍ നില്‍ക്കെ ചാള്‍സ് സാമുവല്‍സിനെ വിട്ടുപിരിഞ്ഞു.ഒരു സിക്സറും ഏഴു ബൗണ്ടറികളുമായി മുന്നേറിയ ചാള്‍സ് (34 പന്തില്‍ 42) ജഡേജയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി.റെയ്നയുടെ താഴ്ന്നിറങ്ങിയ പന്തില്‍ സാമുവല്‍സും (35 പന്തില്‍ 24) മടങ്ങിയതോടെ വിന്‍ഡീസ് ആക്രമണം പ്രതിരോധത്തിലേക്കു മാറി.
സ്‌കോര്‍ബോര്‍ഡ്
വെസ്റ്റിന്‍ഡീസ്:-ഗെയ്ല്‍ റണ്ണൗട്ട് 0, ചാള്‍സ് സി ആന്‍ഡ് ബി ജഡേജ 42, സാമുവല്‍സ് ബി റെയ്‌ന 24,ഡാരന്‍ ബ്രാവോ ബി ഷമി 59,സിമണ്‍സ് എല്‍ബിഡബ്ല്യു ബി റെയ്‌ന 29,ദേവ്‌നാരായണ്‍ ബി റെയ്‌ന 4,ഡ്വെയ്ന്‍ ബ്രാവോ സ്റ്റമ്പ്ഡ് ധോനി ബി ജഡേജ 24,സമി സി ഭുവനേശ്വര്‍ ബി ജഡേജ 5, ഹോള്‍ഡര്‍ നോട്ടൗട്ട് 16,നരെയ്ന്‍ സി ആന്‍ഡ് ബി അശ്വിന്‍ 0,രാംപോള്‍ സി ധവാന്‍ ബി അശ്വിന്‍ 1, എക്‌സ്ട്രാസ് 7,ആകെ 48.5 ഓവറില്‍ 211-ന് പുറത്ത്.വിക്കറ്റ് വീഴ്ച 1-0, 2-65, 3-77, 4-142, 5-152, 6-183,7-187,8-204, 9-206.ബൗളിങ് ഭുവനേശ്വര്‍ 5-0-26-0,ജയ്‌ദേവ് 6-0-39-0,ഷമി 6-0-28-0,ജഡേജ 10-0-37-3, റെയ്‌ന 10-1-34-3,അശ്വിന്‍ 9.5-0-42-2, രോഹിത് 2-0-4-0.
ഇന്ത്യ:-രോഹിത് സി സിമണ്‍സ് ബി രാംപോള്‍ 72,ധവാന്‍ സി ചാള്‍സ് ബി ഹോള്‍ഡര്‍ 5,കോലി സി നരെയ്ന്‍ ബി ഹോള്‍ഡര്‍ 86,യുവരാജ് നോട്ടൗട്ട് 16,റെയ്‌ന സി ഹോള്‍ഡര്‍ ബി നരെയ്ന്‍ 0,ധോനി നോട്ടൗട്ട് 13,എക്‌സ്ട്രാസ് 20,ആകെ 35.2 ഓവറില്‍ നാലിന് 212.വിക്കറ്റ് വീഴ്ച 1-17, 2-150, 3-192, 4-194. ബൗളിങ്:രാംപോള്‍ 8-0-39-1, ഹോള്‍ഡര്‍ 8-0-48-2,സമി 2-0-14-0, നരെയ്ന്‍ 10-1-57-1,ദേവ്‌നാരായണ്‍ 2-0-15-0, സിമണ്‍സ് 3-0-14-0,ഡ്വെയ്ന്‍ ബ്രാവോ 2.2-0-20-0.

Loading...

Leave a Reply

Your email address will not be published.

More News