Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 4:01 pm

Menu

Published on November 20, 2013 at 9:46 am

ഇന്ത്യ x വിന്‍ഡീസ് ഏകദിനം;താരങ്ങള്‍ എത്തി;നാളെ ആവേശപ്പോരാട്ടം

india-windies-teams-arrive-in-kochi-to-traditional-welcome%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-x-%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%80%e0%b4%b8%e0%b5%8d

കൊച്ചി:ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടീമുകള്‍ കൊച്ചിയിലെത്തി.മുംബൈയില്‍ നിന്ന് സ്‌പൈസ് ജെറ്റിന്റെ പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് 1.10-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ടീമുകള്‍ക്ക് ഊഷ്മള വരവേല്പാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലൊരുക്കിയത്.കഥകളിയും പഞ്ചവാദ്യവുമുള്‍പ്പെടെ തനത് കേരളീയ ശൈലിയിലായിരുന്നു സ്വീകരണം.ആരാധകരുടെയും മാധ്യമങ്ങളുടെയും ഇടയിലേക്ക് ആദ്യമെത്തിയത് ടീം ഇന്ത്യയാണ്.പരിശീലകരോടൊപ്പം അമിത്മിശ്രയാണ് ഇന്ത്യന്‍നിരയില്‍ ആദ്യം പുറത്തേക്കുവന്നത്.രവീന്ദ്ര ജഡേജയും സച്ചിന്റെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കുന്ന വിരാട് കോഹ്ലിയും പിറകെയെത്തി.നായകന്‍ ധോണി പുറത്തേക്കുവന്നപ്പോള്‍ ആര്‍പ്പുവിളികള്‍ക്കും ആരവങ്ങള്‍ക്കും വീര്യമേറി.ആരാധകര്‍ക്കുനേരെ കൈവീശിയശേഷം പുറത്ത് കാത്തുനിന്നിരുന്ന കഥകളിവേഷക്കാരനും മോഹിനിയാട്ടവേഷത്തിലെത്തിയ കുട്ടികള്‍ക്കും കൈനല്‍കാനും മറന്നില്ല.താരങ്ങളില്‍ അവസാനമെത്തിയത് രവിചന്ദ്രന്‍ അശ്വിനാണ്.ഇന്ത്യന്‍ ടീമിന് തൊട്ടുപിന്നാലെ ട്വന്റി-20 ലോകജേതാക്കളായ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ വന്നു.ഡാരന്‍ സമീയാണ് വിന്‍ഡീസ്നിരയില്‍ ആദ്യം പുറത്തെത്തിയത്.പുറകെ കിടിലന്‍ ഹെയര്‍സ്റ്റൈലുമായി സ്പിന്നര്‍ സുനില്‍ നരേനുള്‍പ്പെടെയുള്ള താരങ്ങളുമെത്തി.ബൗളര്‍മാരുടെ പേടിസ്വപ്നം ക്രിസ്ഗെയിനെ ആരാധകര്‍ ആഘോഷത്തോടെയാണ് വരവേറ്റത്.ഏറ്റവും ഒടുവിലെത്തിയത് മര്‍ലോന്‍ സാമുവല്‍സാണ്.ബുധനാഴ്ച ഇരുടീമുകളും കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.ഇന്ത്യന്‍ ടീം രാവിലെ 10 മുതല്‍ ഒരുമണിവരെയും വെസ്റ്റിന്‍ഡീസ് ടീം ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു മണി വരെയുമാണ് പരിശീലനം തീരുമാനിച്ചിരിക്കുന്നത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.

Loading...

Leave a Reply

Your email address will not be published.

More News