Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:21 pm

Menu

Published on September 30, 2016 at 11:41 am

ഇനി ആക്രമിച്ചാല്‍ പാക്കിസ്ഥാനുമായി യുദ്ധം……എന്തും നേരിടാന്‍ തയ്യാറായി ഇന്ത്യ;അതിര്‍ത്തികളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു;നിയന്ത്രണ രേഖ വഴിയുള്ള വ്യാപാരം നിര്‍ത്തി; യുദ്ധസമാനമായ മുന്നൊരുക്കങ്ങള്‍;ആശങ്കയോടെ ലോകം ….!!

indian-army-initiates-evacuation-in-loc-border-areas-post-surgical-strike

ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി പാക്ക് മണ്ണില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ ഞെട്ടി ലോകരാഷ്ട്രങ്ങള്‍.ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്. ഇത് പുലര്‍ച്ച വരെ നീണ്ടുനിന്നു.ഇപ്പോഴത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കും പറഞ്ഞില്ലെങ്കിലും രണ്ട് പാക് പട്ടാളക്കാര്‍ മരിച്ചുവെന്ന് മാത്രമാണ് പാക്കിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും അതിര്‍ത്തി കടന്ന് ആക്രമണം നടത്തുമെന്ന് അമേരിക്കയും റഷ്യയും ചൈനയുമടക്കമുള്ള ലോകരാജ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക് സൈന്യം അതിര്‍ത്തിയില്‍ നിരന്തരമായി സൈനിക പരിശീലനം നടത്തിവന്നിരുന്നു. എന്നാല്‍ ഈ പ്രതിരോധങ്ങളെയെല്ലാം തകര്‍ത്താണ് ഇന്ത്യ പാക്കിസ്ഥാനില്‍ കടന്നുകയറി കൊടുംനാശം വിതച്ചിരിക്കുന്നത്.

indian-army-initiates-evacuation-in-loc-border-areas-post-surgical-strike

 ഇപ്പോഴത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കും പറഞ്ഞില്ലെങ്കിലും രണ്ട് പാക് പട്ടാളക്കാര്‍ മരിച്ചുവെന്ന് മാത്രമാണ് പാക്കിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.കൂടുതല്‍ നാശനഷ്ടങ്ങള്‍ പുറംലോകം അറിഞ്ഞാല്‍ നാണക്കേടാവുമെന്നതിനാലാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പാക്കിസ്ഥാന്‍ പുറത്ത് വിടാതിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

Indian Army initiates evacuation in LoC border areas post surgical strike

പാക്കിസ്ഥാന്റെ ശക്തമായ പ്രതികരണം ഉണ്ടായാല്‍ ചെറുക്കാന്‍ ഇന്ത്യ തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു .പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീരിലും പഞ്ചാബിലും അതീവസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സൈന്യം മാറ്റുകയാണ്. സൈനികരുടെ അവധിയെല്ലാം റദ്ദാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബി.എസ്.എഫിന് പുറമെയാണീ സേനാ വിന്യാസം.പടക്കപ്പലുകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ നേവിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.ബോംബര്‍ വിമാനങ്ങള്‍, മിസൈലുകള്‍, ടാങ്കുകള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണത്തോടുകൂടി ഒരുങ്ങിയിരിക്കുകയാണ് സൈന്യം.

Indian Army initiates evacuation in LoC border areas post surgical strike

കാര്യങ്ങള്‍ ഇന്ത്യ-പാക്ക് യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ ലോകരാഷ്ട്രങ്ങളും ആശങ്കയിലാണ്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News