Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: താലിബാന്റെ പിടിയില്‍ നിന്ന് നാടകീയമായി രക്ഷപ്പെട്ട അനുഭവമെഴുതി പ്രശസ്തയായ ഇന്ത്യക്കാരി സുഷ്മിത ബാനര്‍ജി (49) അഫ്ഗാനില്‍ വെടിയേറ്റ് മരിച്ചു. പഖ്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഖരാനയിലെ വീട്ടിലത്തെിയ തീവ്രവാദികള്‍ ഭര്‍ത്താവിനെയും മറ്റു കുടുംബാംഗങ്ങളെയും കെട്ടിയിട്ട ശേഷം സുഷ്മിതയെ വെടിവെച്ചു കൊല്ലുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരാവസ്ഥ പശ്ചാത്തലമാക്കി രചിച്ച എസ്കേപ് ഫ്രം താലിബാന്‍ എന്ന പുസ്തകം പുറത്തിറക്കിയ ശേഷം സുസ്മിത ബാനര്‍ജിക്ക് നേരെ താലിബാന്റെ വധഭീഷണി ഉണ്ടായിരുന്നതായി പ്രാദേശിക പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കി.
1995 ല്‍ താലിബാന്‍ പിടിയിലായ സുഷ്മിത തികച്ചും നാടകീയമായാണ് അന്ന് രക്ഷപ്പെട്ടത്. ‘എ കാബൂളിവാലാസ് ബംഗാളി വൈഫ്’ എന്ന പേരില്‍ പിന്നീട് സുഷ്മിത എഴുതിയ പുസ്തകം ലോക ശ്രദ്ധ നേടി. ഈ പുസ്തകത്തെ ആധാരമാക്കിയാണ് ‘എസ്കേപ് ഫ്രം താലിബാന്‍’ എന്ന ബോളിവുഡ് സിനിമ നിര്‍മിച്ചത്.സുഷ്മിതയുടെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്പെന്‍സറി അടച്ചുപൂട്ടണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് വീട്ടില്‍നിന്ന് രക്ഷപ്പെട്ടോടിയ സുഷ്മിതയെ ഇസ്ലാമാബാദില്‍ നിന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പിടികൂടി കാബൂളിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇന്ത്യയിലേക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്താണ് അഫ്ഗാനിലേക്ക് മടക്കിക്കൊണ്ടുപോയത്. താലിബാന്‍ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ സുഷ്മിത വീടിന്റെ ചുമര്‍ തുരന്ന് രാത്രി ഓടി രക്ഷപ്പെടുകയായിരുന്നു.മൂന്നുമണിക്കൂര്‍ ഓടിയ സുഷ്മിത കാബൂളിലത്തെിയപ്പോള്‍ പൊലീസ് പിടിയിലായി. ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോന്ന തന്നെ കൊല്ലണമെന്ന് പൊലീസില്‍ ചിലര്‍ പറഞ്ഞെന്ന് പിന്നീട് അവര്‍ എഴുതി. ഒരു രാത്രി മുഴുവന്‍ ചോദ്യം ചെയ്തശേഷം അവരെ ഇന്ത്യന്‍ എംബസിയിലത്തെിച്ചു. പിന്നീട്, കൊല്‍ക്കത്തയിലത്തെിയ സുഷ്മിത വീണ്ടും ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അഫ്ഗാനിലേക്ക് മടങ്ങുകയായിരുന്നു.
Leave a Reply