Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2025 10:36 am

Menu

Published on December 12, 2013 at 5:26 pm

സ്വവര്‍ഗാനുരാഗം:സുപ്രീംകോടതി വിധി മനുഷ്യാവകാശ ലംഘനമെന്ന് ഐക്യരാഷ്ട്രസഭ

indian-ban-on-gay-sex-violates-international-law-u-n

ജനീവ:സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഐക്യരാഷ്ട്രസഭ.അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് കോടതി വിധിയെന്ന് യു എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി നവി പിള്ള പ്രസ്താവനയില്‍ പറഞ്ഞു.സുപ്രീംകോടതി വിധി ഇന്ത്യയെ പിന്നോട്ടു വലിക്കുന്ന നടപടിയാണെന്നും അവര്‍ പറഞ്ഞു.ഈ വിഷയത്തില്‍ സുപ്രീം കോടതിയുടേത് മുന്നോട്ടുള്ള കാല്‍വയ്പ്പായി കണക്കാക്കാന്‍ കഴിയില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് നവി പിള്ള പറഞ്ഞു.ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലന്നെ 2009ലെ ദല്‍ഹി ഹൈകോടതി വിധി റദ്ദാക്കിയ നടപടിയെന്നും നെവി പിള്ള ജനീവയില്‍ പറഞ്ഞു.സുപ്രീംകോടതിയുടെ വിധി മനുഷ്യാവകാശങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണെന്നും അവര്‍ പ്രതികരിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News