Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 12:19 am

Menu

Published on October 26, 2013 at 11:37 am

മറന്നുവെച്ച 65 ലക്ഷം ഒരു ഇന്ത്യന്‍ ഡ്രൈവര്‍ ഉടമസ്ഥന് തിരികെ നൽകി !!

indian-driver-returned-65-lac

മെല്‍ബണ്‍ : ഓസ്‌ട്രേലിയയില്‍ മെല്‍ബണില്‍ അടുത്തിടെ യാത്രക്കാര്‍ ടാക്‌സിയില്‍ മറന്ന 1,10,000 ഡോളര്‍ (65 ലക്ഷം രൂപ) അടങ്ങിയ ബാഗ് മടക്കിനല്‍കി സിഖുകാരനായ ഡ്രൈവര്‍ ഇന്ത്യയ്ക്ക് അഭിമാനമായി. ലഖ്‌വിന്ദര്‍ സിങ് ധില്ലണ്‍ എന്ന ടാക്‌സി ഡ്രൈവറാണ് പണം തിരികെ നല്‍കിയത്. മെല്‍ബണിലെ എസ്.ബി.എസ്. പഞ്ചാബി റേഡിയോ ചാനലിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ടാക്‌സി വിളിച്ച യാത്രക്കാര്‍ പണം വാഹനത്തില്‍വെച്ച് മറക്കുകയായിരുന്നു. ആരുടെതെന്ന് അറിയാതെ കൈവശം സൂക്ഷിച്ചു വെച്ചിരുന്ന പണം പിന്നീടു ബാഗ് തേടി ടാക്‌സി കമ്പനിയെ സമീപിച്ച ഉടമസ്ഥര്‍ക്ക് ലഖ്‌വിന്ദര്‍ പണമടങ്ങിയ ബാഗ് മടക്കിനല്‍കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News