Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:53 pm

Menu

Published on May 29, 2015 at 9:52 am

കൊടുംചൂട് : മരണസംഖ്യ ഉയരുന്നു

indian-heatwave-death-toll-rises-to-more-than-1700

ഹൈദരാബാദ്∙ ആന്ധ്രപ്രദേശിലും തെലങ്കാനയിലും വീശിയടിക്കുന്ന ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 1700 കഴിഞ്ഞു.തെലങ്കാനയിൽ ഇന്നലെ മാത്രം 100 പേരാണ് മരിച്ചത്. അതേസമയം, ഉഷ്ണക്കാറ്റ് രണ്ടു ദിവസം കൂടി നീണ്ടുനിൽക്കുമെന്ന് വൈ.കെ. റെഡ്ഡി പറ‌ഞ്ഞു.

മരണപ്പെട്ടവരിൽ കൂടുതലും കനത്ത വെയിലത്ത് ജോലി ചെയ്യുന്നവരാണ് . പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നവർ ധാരാളം വെള്ളം കുടിക്കണമെന്നു നിർദേശിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുമെന്ന് തെലങ്കാന പഞ്ചായത്ത്‌രാജ് മന്ത്രി കെ.ചി. രാമ റാവു പറഞ്ഞു. പകൽ സമയങ്ങളിൽ പുറത്ത് ഇറങ്ങരുതെന്നും ആശുപത്രികൾ ആവശ്യത്തിന് ഉദ്യോഗസ്ഥരുമായി സുസജ്ജമായിരിക്കണമെന്നും റാവു പറഞ്ഞു.

ചൂട് പ്രതിരോധിക്കുന്ന തൊപ്പിയോ കുടയോ വസ്ത്രങ്ങളോ ധരിച്ചല്ലാതെ പുറത്തിറങ്ങരുതെന്ന് സംസ്ഥാന സർക്കാർ മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ട്. കുടിക്കാൻ ആവശ്യത്തിനു വെള്ളവും മറ്റു അവശ്യവസ്തുക്കളും കരുതണമെന്നും നിർദേശമുണ്ട്. കുടിവെള്ള ക്യാംപുകൾ നഗരത്തിലെ വിവിധയിടങ്ങളിൽ ആരംഭിക്കണമെന്ന് വിവിധ സന്നദ്ധസംഘടനകളോടും സർക്കാർ സ്ഥാപനങ്ങളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News