Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂ ഡല്‍ഹി: ഐ.ടി മേഖലയില്‍ ഏറ്റവും മോശം ശമ്പളം കൊടുക്കുന്ന കമ്പനികളുടെ പട്ടികയില്‍ ഇന്ത്യന്‍ കമ്പനികളും. റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ‘ മൈ ഹയറിംഗ് ക്ലബ്.കോം’ ആണ് ലോകമെമ്പാടുമുള്ള ഐടി മേഖലയിലെ ശമ്പളത്തെക്കുറിച്ച് സര്‍വെ നടത്തിയത്. ഏറ്റവും കുറവ് ശമ്പളം കൊടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്.ഇന്ത്യയിലെ ഒരു സാധാരണ ഐ.ടി ജീവനക്കാരന്‍ വര്‍ഷത്തില്‍ ശരാശരി 41,213 ഡോളറാണ് ശമ്പളം വാങ്ങിക്കുന്നത്. എന്നാല്‍ ഇതേ ജോലി സ്വിറ്റസര്‍ലാന്റിലാണ് ചെയ്യുന്നതെങ്കില്‍ ലഭിക്കുക ഇതിന്റെ നാലിരട്ടി ശമ്പളമാണ്.ആദ്യ പത്തു രാജ്യങ്ങളില്‍ ഏറ്റവും മോശം ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനം ബള്‍ഗേറിയയാണ്; വര്‍ഷത്തില്‍ നല്‍കുന്നത് 25,680 ഡോളര്‍ മാത്രം. രണ്ടാം സ്ഥാനത്ത് വിയറ്റ്‌നാമും (30,938), തായ്‌ലന്റും (34,423).എന്നാല്‍ വിദേശത്തുനിന്നു ലഭിക്കുന്ന ഔട്ട്‌സോഴ്‌സിങ് ജോലികളടക്കം ധാരാളം ഐ.ടി തൊഴിലവസരങ്ങളാണ് ഇന്ത്യയിലുള്ളതെന്നും വെബ്‌സൈറ്റ് പറയുന്നു. സ്വിറ്റ്‌സര്‍ലാന്റ് വര്‍ഷം 1,71,465 ഡോളര്‍ നല്‍കിക്കൊണ്ട് ഏറ്റവും നന്നായി ശമ്പളം നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ബെല്‍ജിയം (1,52,430) ഡോളര്‍. മൂന്നും നാലും സ്ഥാനങ്ങളില്‍ യഥാക്രമം യു.എസും യു.കെയുമാണ്.
Leave a Reply