Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:08 am

Menu

Published on January 7, 2014 at 11:55 am

നാട്ടിലേക്ക് പോകാനെത്തിയ ഇന്ത്യക്കാരനെ വിമാനത്താവളത്തില്‍ തടഞ്ഞു;തുടര്‍ന്ന് തുണിയുരിഞ്ഞ് പ്രതിഷേധം

indian-man-strips-at-kuwait-airport-over-travel-ban

കുവൈത്ത് സിറ്റി: നാട്ടിലേയ്ക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരനെ അധികൃതര്‍ തടഞ്ഞുനിറുത്തിയതില്‍ പ്രതിഷേധിച്ച് യുവാവ് വസ്ത്രമൂരി വലിച്ചെറിഞ്ഞു.കുവൈത്തില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ എയര്‍പോര്‍ട്ടിലെത്തിയ പ്രവാസിയാണ് ഇത്തരത്തില്‍ പ്രതിഷേധിച്ചത്.പൂര്‍ണനഗ്നനായ യാത്രക്കാരനെ പുതപ്പിട്ടുമൂടിയാണ് യാത്രക്കാരുടെ കണ്ണില്‍പ്പെടാതെ പൊലീസുകാര്‍ നീക്കിയത്.കുവൈറ്റി സിറ്റിയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം.കുവൈത്തില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ എയര്‍പോര്‍ട്ടിലെത്തിയ യുവാവിനെതിരെ കേസ് നിലനില്‍ക്കുന്നതിനാലാണ് തിരികെപ്പോകാന്‍ അനുവദിക്കാതിരുന്നത്.കേസ് തീരുന്നത് വരെ രാജ്യം വിട്ട് പോകാന്‍ പാടില്ലെന്നും അധികൃതര്‍ അയാളോട് പറഞ്ഞു. അതോടെ യുവാവ് പൊട്ടിക്കരഞ്ഞു.എന്നിട്ടും അധികൃതര്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ തുണിയുരിഞ്ഞു. നിമിഷനേരംകൊണ്ട് സമ്പൂര്‍ണനഗ്നനായ യുവാവിനെ പൊലീസുകാര്‍ പുതപ്പുകൊണ്ടു മൂടി എടുത്തുകൊണ്ടുപോകുകയായിരുന്നു.ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഇയാള്‍ക്കെതിരെ നില നില്‍ക്കുന്ന കേസിനെപ്പറ്റിയോ ഇയാളുടെ വിസയുടെ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല.

Loading...

Leave a Reply

Your email address will not be published.

More News