Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:25 pm

Menu

Published on September 19, 2014 at 3:38 pm

രാജ്യത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ മുസ്ലിങ്ങളെന്ന് മോഡി

ന്യൂഡൽഹി : രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ മുസ്ലിങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അൽഖ്വയ്ദയ്ക്ക് ഇന്ത്യൻ മണ്ണിൽ പിന്തുണ കിട്ടില്ലെന്നും ഇന്ത്യൻ മുസ്ലിംകൾ തങ്ങളുടെ താളത്തിനൊത്ത് തുള്ളുമെന്ന് അൽഖ്വായ്ദ പ്രതീക്ഷിയ്‌ക്കേണ്ടെന്നും മോഡി പറഞ്ഞു. സെപ്തംബർ അവസാനമുള്ള അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ മോഡി വെളിപ്പെടുത്തിയത്. അമേരിക്കന്‍ സന്ദര്‍ശനത്തോടെ  ഇന്തോ -അമേരിക്കന്‍ നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയും മോഡി പങ്കുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ അടുത്തിടെ ഉയര്‍ച്ച താഴ്ചകളുണ്ടായിട്ടുണ്ട്. എങ്കിലും പല കാര്യങ്ങളിലും  ഇരു രാജ്യങ്ങള്‍ക്കും  സാമ്യമുണ്ട്.  ചരിത്രപരമായും സാംസ്‌ക്കാരികപരമായും ഇന്ത്യയും അമേരിക്കയും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടെന്നും മോഡി അഭിമുഖത്തില്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News