Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: ഇറാഖിലെ വിമതരുടെ പിടിയിലകപ്പെട്ട നഴ്‌സുമാരെ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തിക്കും.ഇവരെ ഇര്‍ബിലില്‍നിന്ന് കൊണ്ടുവരുന്ന പ്രത്യേക വിമാനം ഇന്ത്യയിലേക്കു പുറപ്പെട്ടു കഴിഞ്ഞു.രാവിലെ 9.30 ന് വിമാനം മുബൈയിലെത്തും .ഉച്ചയോടെ വിമാനം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയില്‍നിന്ന് വിമാനം വൈകീട്ടോടെ ദില്ലിയിലെത്തും. പഞ്ചാബില്‍നിന്നുള്ള യാത്രക്കാരെ ദില്ലിയില്‍ ഇറക്കും. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.05നാണ് വിമാനം ഇര്‍ബിലില്‍നിന്ന് പുറപ്പെട്ടത്. നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിനായി വെള്ളിയാഴ്ച രാത്രി ദില്ലിയില്‍നിന്നാണ് പ്രത്യേക വിമാനം ഇര്‍ബിലിലേക്ക് അയച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നഴ്‌സുമാരെ സ്വീകരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നഴ്‌സുമാര്‍ക്ക് വേണ്ട ഭക്ഷണം, മെഡിക്കല്‍ സംഘം, വാഹനങ്ങള്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘമാണ് നഴ്‌സുമാരെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത്.മലയാളി നഴ്സുമാര്‍ക്ക് പുറമെ ഇറാഖില്‍ കുടുങ്ങിയ മറ്റ് ഇന്ത്യക്കാരും വിമാനത്തിലുണ്ട്. അതേസമയം, ഇറാഖില്‍ നിന്നും മടങ്ങിവരുന്ന നഴ്‌സുമാര്‍ക്ക് തിരുവനന്തപുരം എസ്‌യുടിയില്‍ ജോലി നല്‍കുമെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. ഇറാഖിനുള്ളിലും പുറത്തുമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരമ്പരാഗത നയതന്ത്ര പ്രശ്‌നപരിഹാര ശ്രമങ്ങളല്ല നടന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു പറയാന്‍ സാധിക്കില്ല. ഇറാഖില്‍ കുടുങ്ങിയ മറ്റ് ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Leave a Reply