Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 17, 2026 3:04 pm

Menu

Published on November 19, 2016 at 10:56 am

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു;പ്രവാസികള്‍ക്ക് പണം അയക്കാന്‍ നല്ലകാലം..!!

indian-rupee-is-falling-against-the-us-dollar

റിയാദ്: ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇന്ത്യന്‍ രൂപയുടഎ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. ഒപ്പം ഇന്ത്യയിലെ കറന്‍സി പ്രതിസന്ധിയും രൂപയുടെ വിലയിടിയാന്‍ കാരണമായി.

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് പണമയക്കുന്നത് വര്‍ധിച്ചു.
സൗദി, ഒമാന്‍, ഖത്തര്‍ റിയാല്‍, യുഎഇ ദിര്‍ഹം, കുവൈത്ത് ദിനാര്‍ ഏന്നീ കറന്‍സികള്‍ക്ക് ഉയര്‍ന്ന നിരക്കാണ് രൂപയുമായുള്ള വിനിമയത്തില്‍ ലഭിക്കുന്നത്. വ്യാഴാഴ്ച കഴിഞ്ഞ എട്ടുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്.

എന്നാൽ പലരുടെയും കയ്യില്‍ പണമില്ലാത്ത അവസ്ഥയുമുണ്ട്. ശമ്പളം കിട്ടുമ്പോഴേക്കും രൂപയുടെ മൂല്യം വര്‍ധിക്കുമോയെന്ന ആശങ്കയും ഇവരില്‍ പലര്‍ക്കുമുണ്ട്. മറ്റു ചിലര്‍ കടം വാങ്ങിയും പണം നാട്ടിലേക്കയക്കാന്‍ തയ്യാറാകുന്നുണ്ട്. നിയമാനുസൃതമല്ലാത്ത കുഴല്‍പ്പണത്തെക്കാള്‍ കൂടുതല്‍ പേരും ബാങ്ക് മുഖേനയാണ് ഇടപാടുകള്‍ നടത്തുന്നത്. സ്വര്‍ണവില കുത്തനെ ഇടിഞ്ഞപ്പോള്‍ ജ്വല്ലറികളില്‍ നല്ല തിരക്കായിരുന്നു. പല സ്ഥാപനങ്ങളിലും സ്‌റ്റോക്ക് പൂര്‍ണമായും തീര്‍ന്നു പോയി. ഇത്തരത്തില്‍ സ്വര്‍ണത്തിനും രൂപയുടെ മൂല്യത്തിനുമുണ്ടാകുന്ന വിലയിടിവ് പ്രവാസികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്. നാണ്യവിപണിയില്‍ രണ്ടു ദിവസത്തെ നേട്ടത്തിന് ശേഷം വെള്ളിയാഴ്ചയാണ് രൂപയുടെ മൂല്യം താഴ്ന്നു തുടങ്ങിയത്.

വ്യാഴാഴ്ച ഒരു കുവൈത്തി ദിനാറിന് 223.093 രൂപയായി. സൗദി റിയാലിന് 18.086 രൂപയും ഒമാന്‍ റിയാലിന് 176.40 രൂപയും യുഎഇ ദിര്‍ഹത്തിന് 18.47 രൂപയും ഖത്തര്‍ റിയാലിന് 18.64 രൂപയായി ഉയര്‍ന്നു.

ഡോളറിന്റെ വില കൂടുന്നതിനാല്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് വരുമെന്നും വരും ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാ് ഗള്‍ഫ് കറന്‍സികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News