Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 5:24 am

Menu

Published on June 6, 2013 at 8:50 am

ഇന്ത്യന്‍ വിദ്യാര്‍ഥി ഐ.സി.എസ്.ഇ പരീക്ഷാ ഫലം ഹാക്ക് ചെയ്തു

indian-student-in-cornell-university-hacks-into-icse-isc-database

ന്യൂദല്‍ഹി: അമേരിക്കയിലെ കോര്‍ണെല്‍ സര്‍വകലാശാലയിലെ ഇരുപതുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി ഐ.സി.എസ്.ഇ പരീക്ഷയുടെ ഫലം അടങ്ങിയ ഡാറ്റാ ബേസ് ഹാക്ക് ചെയ്തു. ഐ.സി.എസ്.ഇ (പത്താം ക്ളാസ്), ഐ.എസ്.സി (പ്ളസ് ടു) സ്കൂള്‍ പരീക്ഷാ ഫലങ്ങളുടെ ഡാറ്റാ ബേസ് ആണ് കൊല്‍ക്കത്ത സ്വദേശിയായ ദെബാര്‍ഗ്യ ദാസ് ഹാക്ക് ചെയ്തത്. പരീക്ഷാ ഫലം നേരത്തെ അറിയാന്‍ തങ്ങളുടെ രണ്ടു സുഹൃത്തുക്കള്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ദെബാര്‍ഗ്യ ദാസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഡാറ്റാ ബേസ് കോഡ് തകര്‍ത്ത വിദ്യാര്‍ഥി തന്റെ സുഹൃത്തുക്കളുടെ പരീക്ഷാ ഫലത്തോടൊപ്പം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പരീക്ഷാ മാര്‍ക്കുകളും കണ്ടെത്തി. ഐ.സി.എസ്.ഇ പരീക്ഷയിലെ മാര്‍ക്ക് ദാനത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നു വിദ്യാര്‍ഥി തന്റെ ബ്ളോഗില്‍ കുറിക്കുകയും ചെയ്തു. നിസാരമായ ഒരു പ്രോഗ്രാം ആണ് താന്‍ സൃഷ്ടിച്ചത് എന്നും ഡാറ്റാ ബേസിന് അവര്‍ വേണ്ടത്ര സുരക്ഷയൊരുക്കിയിട്ടില്ലെന്നത് ഞെട്ടിക്കുന്നതാണെന്നും വിദ്യാര്‍ഥി ബ്ളോഗില്‍ കുറിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News