Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:06 am

Menu

Published on August 28, 2014 at 11:14 am

ഐ.എസ്.ഐ.എസിൽ ചേർന്ന ഇന്ത്യൻ യുവാവ് ഇറാഖിൽ കൊല്ലപ്പെട്ടു

indian-who-joined-isis-in-iraq-killed

ബാഗ്ദാദ്: തീവ്രവാദി സംഘടനയായ ഐ.എസ്.ഐ.എസിൽ ചേർന്ന ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു. മുംബൈ താനെ കല്യാൺ സ്വദേശിയായ ആരിഫ് മാജിദാണ് ഇറാഖിൽ വച്ച് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.ബുധനാഴ്ച ഐസിലിന്റെ വെബ്‌സൈറ്റിലാണ് ഈ വിവരം പ്രത്യക്ഷപ്പെട്ടത്.കഴിഞ്ഞ മേയ് 25ന് ഇറാക്കിലെ കർബലയിലേക്ക് തീർത്ഥാടനത്തിനു പോയ സംഘത്തിലുണ്ടായിരുന്ന ആരിഫും കൂട്ടുകാരായ അമനും ഷഹീനും 31ന്  മൊസൂളിലേക്ക് കടന്ന് ഐസിസിനൊപ്പം ചേരുകയായിരുന്നു. എന്നാൽ ശേഷിക്കുന്ന മൂന്ന് പേരെ കുറിച്ച് വിവരങ്ങളൊന്നുമില്ല .എന്നാൽ ആറു ദിവസത്തിന് ശേഷം തീർത്ഥാടക സംഘത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഇവർ മൊസൂളിലേക്ക് പോകുകയായിരുന്നു. തുടർന്ന് തങ്ങൾ ഐ.എസ്.ഐ.എസിൽ ചേർന്നെന്ന് പറഞ്ഞ് കൊണ്ട് ആരിഫ് വീട്ടിലേക്ക് കത്തയച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33