Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 24, 2023 4:50 pm

Menu

Published on August 30, 2013 at 11:12 am

ഇന്ത്യയുടെ ജിസാറ്റ്-7 വിജയകരമായി വിക്ഷേപിച്ചു

indias-first-defence-satellite-gsat-7-launched-successfully

ബാംഗ്ലൂർ : പ്രതിരോധ സുരക്ഷയും തീരനിരീക്ഷണവും ലക്ഷ്യമിട്ടുള്ള ആദ്യ പ്രതിരോധ ഉപഗ്രഹമായ ജിസാറ്റ്–7 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ ക്വുറോയിലെ ബഹിരാകാശ തുറമുഖത്ത് നിന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു വിക്ഷേപണം. സെപ്തംബര്‍ അവസാനത്തോടെ ജി സാറ്റ് 7 പൂര്‍ണ്ണമായി പ്രവര്‍ത്ത നസജ്ജമാകുമെന്ന് ഐ. എസ്. ആര്‍ .ഒ അറിയിച്ചു. 185 കോടി മുതല്മുടക്കിലാണ് ഉപഗ്രഹം നിര്‍മ്മിച്ചത്. വിക്ഷേപണമടക്കം 650 കോടിയാണ് ചെലവ്.ശത്രുക്കളുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയെക്കുറിച്ച് അതാത് സമയത്ത് കൃത്യമായ വിവരങ്ങള്‍ നാവികസേനയക്ക് കൈമാറാന്‍ ഉപഗ്രഹം വഴിയുള്ള ആശയവിനിമയം സഹായിക്കും.
ജിസാറ്റ്-7 ഭ്രമണപഥത്തിലെത്തുന്നതോടെ സൈനിക ആശയവിനിമയത്തിനായി ഉപഗ്രഹങ്ങള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിക്കും. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നിവര്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന ആറാമത് രാജ്യമായി ഇന്ത്യ.തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ ജിസാറ്റ്-7 ഉപഗ്രഹം നാവിക സേനയെ ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷ. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഉപഗ്രഹ വിക്ഷേപണ വാഹിനിയായ ഏരിയാന്‍ -5 വി.എ-215 ആണ് ഉപഗ്രഹം ഭ്രമണപഥത്തിലത്തെിക്കുക. പ്രതിരോധ സേനയുടെ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപഗ്രഹമെന്ന കാലമായുള്ള ആവശ്യമാണ് ജിസാറ്റ്-7 വിക്ഷേപണത്തിലൂടെ സാധ്യമായത് .15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

Loading...

Leave a Reply

Your email address will not be published.

More News