Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാർത്ത: 189 യാത്രക്കാരുമായി പറന്നുയർന്ന ഇന്‍ഡൊനീഷ്യന്‍ വിമാനം കടലിൽ തകർന്നുവീണു. ടേക്ക് ഓഫിനു തൊട്ടുപിന്നാലെയാണ് വിമാനം തകർന്നത്. വിമാനം തകർന്നായി ഇന്‍ഡൊനീഷ്യയുടെ രക്ഷാപ്രവർത്തക ഏജൻസി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു. പറന്നുയർന്ന് 13 മിനിറ്റു കഴിഞ്ഞപ്പോൾ തന്നെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് വിമാനം തകർന്നതായി കണ്ടെത്തിയത്.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20നാണ് ബോയിങ് 737 മാക്സ് 8 വിമാനം ജക്കാർത്തയിൽനിന്ന് പറന്നുയർന്നത്. ബങ്കാ ദ്വീപിലെ പങ്കാൽ പിനാങ്കിലേക്കു പോകുകയായിരുന്നു. അതേസമയം, വിമാനത്തിന്റെ സീറ്റുകളടക്കമുള്ള അവശിഷ്ടങ്ങൾ ജാവാ കടലിടുക്കിൽനിന്ന് കണ്ടെത്തിയതായി രക്ഷാപ്രവർത്തക ഏജൻസി അറിയിച്ചു. അപകടത്തിൽ ആരെങ്കിലും രക്ഷപെട്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
210 ആളുകൾക്ക് യാത്രചെയ്യാവുന്ന വിമാനമാണു തകർന്നു വീണത്. പടിഞ്ഞാറൻ ജാവ പ്രവിശ്യയിൽ വച്ചാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്.
Leave a Reply