Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ഇന്ത്യയിൽ രൂപയുടെ മൂല്യം രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍.21 പൈസയുടെ നഷ്ടമാണ് വ്യാപാരത്തിലുണ്ടായത്. ഇതോടെ ഡോളറിനെതിരെ 67.09 ആയി രൂപയുടെ മൂല്യം.മാസത്തിനിടെ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്ര താഴ്ന്നത്. തിങ്കളാഴ്ച ഒരു ഘട്ടത്തില്‍ 67.12 വരെ താഴോട്ടുപോയിരുന്നു. നവംബറില്‍ മൂല്യം 2.1 ശതമാനം ഇടിഞ്ഞിരുന്നു. ഈയാഴ്ച മൂല്യം ഡോളറിന് 67.80 വരെ ഇടിഞ്ഞേക്കുമെന്ന് വിപണിനിരീക്ഷകര്‍ കണക്കുകൂട്ടുന്നു.രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾക്ക് വൻ നേട്ടമാണുണ്ടായിരിക്കുന്നത്.രൂപയുമായുള്ള ദിർഹത്തിന്റെ വിനിമയ നിരക്ക് ഉയർന്നതോടെ നാട്ടിലേക്കു പരമാവധി പണമയയ്ക്കാനുള്ള തിരക്കിലാണ്.ഓഹരിവിപണിയിലും തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. മുംബൈ ഓഹരിവിപണി സൂചിക സെന്‍സെക്സ് 176 പോയിന്റും ദേശീയസൂചിക നിഫ്റ്റി 60 പോയിന്റും ഇടിഞ്ഞു. രാജ്യം പ്രതീക്ഷിച്ച സാമ്പത്തികവളര്‍ച്ച നേടില്ലെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്നാണ് ഈ തകര്‍ച്ച.
Leave a Reply