Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:17 am

Menu

Published on October 20, 2013 at 7:52 pm

ബംഗാളില്‍ വീണ്ടും കൂട്ടശിശുമരണം

infant-deaths-continue-in-west-bengal

കൊല്‍ക്കത്ത:പശ്ചിമബംഗാളിലെ രണ്ട് സര്‍ക്കാര്‍ ആസ്പത്രികളിലായി കഴിഞ്ഞ നാല് ദിവസത്തിനിടെ മരിച്ച ശിശുക്കളുടെ എണ്ണം 32 ആയി. മാല്‍ഡ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പതിനഞ്ചും ബാങ്കുറ ജില്ലയിലെ ബാങ്കുറ സമ്മിലനി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പതിനേഴും ശിശുക്കളാണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് നവജാതശിശു മരണം കൂടാന്‍ തുടങ്ങിയത്. ഈ വര്‍ഷം മൂന്നാംതവണയാണ് ഇത്തരത്തില്‍ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മാല്‍ഡ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം മാത്രം ഒരു വയസ്സില്‍താഴെ പ്രായമുള്ള ഏഴു കുട്ടികളാണ് മരിച്ചത്. ഒരു പ്രസവത്തില്‍ ജനിച്ച മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. തീരെ ഭാരക്കുറവുള്ള കുട്ടികളാണ് മരിച്ചതെന്നും പല കുട്ടികളെയും അത്യാസന്നനിലയിലാണ് ആസ്പത്രികളിലേക്ക് കൊണ്ടുവന്നതെന്നും രണ്ട് മെഡിക്കല്‍ കോളേജുകളിലെയും മേധാവികള്‍ പറഞ്ഞു. പ്രസവിച്ച അമ്മമാരും അവര്‍ക്കുണ്ടായ കുഞ്ഞുങ്ങളും തീരെ ഭാരം കുറഞ്ഞ അവസ്ഥയിലാണെന്നും പല കുഞ്ഞുങ്ങളും ശ്വാസതടസ്സവുമായാണ് ജനിച്ചതെന്നും മാല്‍ഡ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അബ്ദുര്‍ റഷീദ് പറഞ്ഞു. ഇപ്പോള്‍ പ്രവേശിപ്പിച്ചിട്ടുള്ള 142 കുഞ്ഞുങ്ങളില്‍ 20 പേരുടെ അവസ്ഥ ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പെണ്‍കുട്ടികളെ വളരെ നേരത്തേ തന്നെ വിവാഹം ചെയ്തയയ്ക്കുന്ന പ്രവണതയുള്ള ജില്ലയാണ് മാല്‍ഡയെന്നും ശിശുക്കള്‍ തീരെ ഭാരം കുറഞ്ഞവരായി ജനിക്കാന്‍ ഇതൊരു കാരണമാണെന്നും ജില്ലാ മജിസ്‌ട്രേട്ട് കിരണ്‍കുമാര്‍ പറഞ്ഞു. ചികിത്സാസൗകര്യങ്ങളിലെ കുറവോ കിടക്കകളില്ലാത്തതോ അല്ല പ്രശ്‌നമെന്നും ഇവര്‍ അറിയിച്ചു. ജീവനക്കാര്‍ കൂട്ടമായി പൂജ അവധിയെടുത്തു പോയതിനാലാണ് കൂട്ടമരണമുണ്ടായതെന്ന് ആരോപണമുണ്ട്. എന്നാല്‍ ആസ്പത്രി അധികൃതര്‍ ഇത് നിഷേധിച്ചു. മരണങ്ങളെക്കുറിച്ചന്വേഷിക്കുമെന്നും സംസ്ഥാനസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാല്‍ഡ മെഡിക്കല്‍ കോളേജില്‍ മാത്രം ഇരുന്നൂറിലേറെ ശിശുമരണങ്ങളാണ് ഉണ്ടായത്.

Loading...

Leave a Reply

Your email address will not be published.

More News