Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 9:10 am

Menu

Published on January 6, 2015 at 5:45 pm

അന്താരാഷ്ട്ര ബഹിരാകാശ നിലയം നാളെ കേരളത്തിന് മുകളില്‍

international-space-station-graces-the-skies-over-kerala

കൊച്ചി:  അന്താരാഷ്ട്ര ബഹിരാകാശ നിലയം നാളെ കേരളത്തിന് മുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്.നഗ്ന നേത്രങ്ങള്‍ക്കൊണ്ട് വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തില്‍ ഇതിന്റെ യാത്ര നമുക്ക് ദര്‍ശിക്കാനാകും. നാളെ പുലര്‍ച്ചെ 5.27 മുതല്‍ ആറു മിനിറ്റ് നേരത്തേക്കയിരിക്കും ഈ അത്യപൂര്‍വ്വ ദൃശ്യത്തിന് കേരളം സാക്ഷിയാകുക. പുലര്‍ച്ചെ 5.29 ന് കൊച്ചിയുടെ തൊട്ടുമുകളിലായിരിക്കും ബഹിരാകാശ നിലയത്തിന്റെ സ്ഥാനം. ഈ സമത്ത് കേരളത്തിലുള്ളവര്‍ക്ക് നിലയം ഏറ്റവും വ്യക്തമായി കാണാനാകും. 5.32 ഓടെ ബഹിരാകാശ നിലയം ആന്ധ്രപ്രദേശ് – ഒഡീഷ അതിര്‍ത്തിയിലേക്ക് നീങ്ങും. സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനായിരിക്കും. അമേരിക്ക, കാനഡ, ജപ്പാന്‍, റഷ്യ, ബ്രസീല്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News