Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 9, 2025 8:28 pm

Menu

Published on June 21, 2017 at 10:39 am

ഇന്ന് രാജ്യാന്തര യോഗാദിനം; യോഗ ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

international-yoga-day-live-pm-modi-leads-celebrations

ന്യൂഡല്‍ഹി: ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ യോഗ പ്രധാന പങ്കുവഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര യോഗ ദിനം ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചിലവ് കുറഞ്ഞ ആരോഗ്യസംരക്ഷണമാര്‍ഗമാണ് യോഗയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര യോഗാദിനാചരണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ന്യൂഡല്‍ഹി കൊണാട്ട് പ്ലേസിലെ യോഗാഭ്യാസത്തില്‍ പങ്കെടുത്തു.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരും ഡല്‍ഹിയില്‍ യോഗയുടെ ഭാഗമായി. രാജ്യത്തെങ്ങും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും സംഘടനകളുടെയും സ്‌കൂളുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ യോഗാദിനം ആചരിക്കുന്നുണ്ട്.

യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

പാലക്കാട് നടന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുത്തു. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുക്കാനായില്ല.

രാജ് ഭവനില്‍ ഗവര്‍ണര്‍ പി സദാശിവവും വിജിലന്‍സ് ഡയറക്ട്രേറ്റില്‍ ലോക്നാഥ് ബെഹ്റ എന്നിവരും യോഗ ദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2014ലാണ് ഐക്യരാഷ്ട്രസംഘടന ജൂണ്‍ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത്. ന്യുയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ഇന്ത്യയില്‍നിന്നുള്ള സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി, ഓസ്‌ട്രേലിയയില്‍നിന്നുള്ള സ്വാമി ശിവദാസാനന്ദ എന്നിവര്‍ ഇന്നു യോഗയ്ക്കു നേതൃത്വം നല്‍കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News