Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കായംകുളം: പാൻറിൻറെ പോക്കറ്റിലിരുന്ന മൊബൈൽ ഫോണ്‍ കത്തി യുവാവിന് പൊള്ളലേറ്റു. കായംകുളം കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റേഷനിലെ മലബാർ ബേക്കറി ജീവനക്കാരൻ നാദാപുരം ഹക്കിം മൻസിലിൽ ഹക്കിമി (25)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം നടന്നത്. ബേക്കറിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് ഹക്കീമിൻറെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ തീ പിടിക്കുകയായിരുന്നു. ഇതോടെ ഹക്കീം നിലവിളിച്ചു കൊണ്ട് ഓടാൻ ശ്രമിച്ചപ്പോൾ താഴെ മറിഞ്ഞു വീണു. ഉടൻ തന്നെ ബേക്കറി ഉടമ റയിസ് ഓടി വന്ന് ഹക്കീമിൻറെ പാന്റ് സ് വലിച്ചുകീറി തീപടരുന്നത് തടഞ്ഞു.പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. നാല് മാസം മുമ്പ് യുവാവ് വാങ്ങിയ മൈക്രോമാക്സ് ഫോണ്‍ ആണ് കത്തിയത്. കാരണമെന്തെന്ന് കണ്ടെത്തിയിട്ടില്ല.
Leave a Reply