Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു:ഐ.പി.എല്‍ല്ലില്‍ സണ്‍റൈസേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് ജയം.നാല് വിക്കറ്റിനാണ് ഹൈദരാബാദിനെ ബാംഗ്ലൂര്‍ തോല്‍പിച്ചത്.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ബാംഗ്ലൂർ എ.ബി.ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ ഒരുപന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയാണുണ്ടായത്.എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് ഡിവില്ല്യേഴ്‌സിന്റെ ഉജ്വല ഇന്നിംഗ്‌സ്.പന്തില്‍ 61 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന്റെ ടോപ്പ് സ്‌കോറര്‍. ബാംഗ്ലൂരിന് വേണ്ടി സ്റ്റാര്‍ക്കും ആരോണും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
Leave a Reply