Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 2:40 pm

Menu

Published on May 19, 2013 at 10:06 am

ഐ.പി.എല്‍: പ്രതികൾക്ക് വിലക്ക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം

ipl-debarment-only-after-getting-report

ചെന്നൈ: ഐ.പി.എല്ലിൽ വാതുവെപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ എസ്.ശ്രീശാന്ത്, അജിത് ചാന്‍ഡില, അങ്കിത് ചവാന്‍ എന്നിവര്‍ക്കെതിരെ വിലക്ക് അടക്കമുള്ള നടപടികള്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനിക്കുമെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍ ചെന്നൈയില്‍ ചേര്‍ന്ന ബി.സി.സി.ഐ യോഗത്തിൽ  അറിയിച്ചു.

വാതുവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതി ചെയര്‍മാനായ രവി സവാനിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമെ കളിക്കാര്‍ കുറ്റക്കാരാണോ എന്ന് അറിയാന്‍ സാധിക്കുകയുള്ളുവെന്നും അതിനാല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെക്കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടീമിനേയും പൊതുസമൂഹത്തേയും വഞ്ചിച്ചതിന് അറസ്റ്റിലായ മൂന്നു കളിക്കാര്‍ക്കെതിരെയും പരാതി നല്‍കുമെന്ന് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News