Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:50 am

Menu

Published on June 11, 2013 at 4:59 am

വാതുവെപ്പ് കേസില്‍ ശ്രീശാന്തിനും മറ്റു പ്രതികള്‍ക്കും ജാമ്യം

ipl-spot-fixing-case-sreesanth-ankeet-chavan-and-17-others-get-bail

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ് ശ്രീശാന്തിനും അങ്കിത് ചവാനും ഉള്‍പ്പെടെ 18 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ശ്രീശാന്ത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി തള്ളി. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. വാതുവെയ്പ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്ത് അടക്കമുള്ള പ്രതികള്‍ക്കെതിരേ മക്കോക നിയമം ചുമത്തിയ ഡല്‍ഹി പോലീസ് നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മക്കോക നിയമം ചുമത്താന്‍ എന്ത് തെളിവാണുള്ളതെന്നും ഒണ്‍ലൈന്‍ വഴി വാതുവയ്പ്പ് നടത്തുന്ന എല്ലാവര്‍ക്കുമെതിരേ ഈ നിയമം ചുമത്തുമോയെന്നും കോടതി ചോദിച്ചു.

തെളിവുകള്‍ സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ല. കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് മക്കോക നിയം ചുമത്തിയതെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് ഈ വകുപ്പല്ല ചേര്‍ക്കേണ്ടതെന്നു കോടതി നിരീക്ഷിച്ചു. കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന് 26 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News