Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:18 am

Menu

Published on November 20, 2013 at 1:01 pm

ഐ.പി.എല്‍ വാതുവെപ്പ്:ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തിയേക്കും

ipl-spot-fixing-sreesanth-could-be-charged-with-mcoca%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86

ദില്ലി:ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മലയാളിത്താരം ശ്രീശാന്തിനെതിരെ മക്കോക്ക കുറ്റം ചുമത്തിയേക്കും.കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയ മോക്ക നിലനില്‍ക്കില്ളെന്ന ദല്‍ഹി ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.ഒത്തുകളി കേസില്‍ പ്രതികള്‍ക്കെതിരെ മോക്ക നിയമം അനുസരിച്ച് കുറ്റം ചുമത്തണമെന്ന ദല്‍ഹി പൊലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്.ഇതോടെ ശ്രീശാന്ത്,അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ മോക്ക ചുമത്തിയേക്കും.ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ 28 പേര്‍ക്കെതിരെ മോക്ക ചുമത്തിയ ദല്‍ഹി പൊലീസിന്റെ നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു.വാതുവെപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് കേസിലുള്ളത്.മോക്ക പോലുള്ള കടുത്ത നിയമം പ്രയോഗിക്കാന്‍ മാത്രമുള്ള കുറ്റം കളിക്കാര്‍ ചെയ്തതിന് തെളിവു നല്‍കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.ഇതെ തുടര്‍ന്നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചത്.തുടര്‍ന്ന് ഹൈകോടതി വിധിക്കെതിരെ ദല്‍ഹി പൊലീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.കഴിഞ്ഞ മെയ് ഒമ്പതിന് മൊഹലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരത്തില്‍ തന്റെ രണ്ടാം ഓവറില്‍ വാതുവയ്പ്പുകാരുമായുള്ള ധാരണയില്‍ ഒത്തുകളിച്ചെന്നാണ് ശ്രീശാന്തിനെതിരെയുള്ള കുറ്റം.ശ്രീശാന്ത് കേസില്‍ 12-ാം പ്രതിയാണ്.

Loading...

Leave a Reply

Your email address will not be published.

More News